കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചത്.ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്.നിപ പോസിറ്റീവായ വ്യക്തികള്‍ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു. ഇതോടെ ജില്ലയിൽ ആക്ടീവ് കേസുകൾ നാലായി.സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി.അതേസമയം ഇന്ന് പരിശോധനയ്ക്ക് അയച്ച 11 സാമ്പിളുകൾ കൂടി നെഗറ്റീവ് ആണെന്ന് കണ്ടെത്തി.30 പേരുടെ ശ്രവം കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Discussion about this post