കൊച്ചി:പോപ്പുലർഫ്രണ്ട് നിരോധനത്തിനു ഒരു ഇടവേളയ്ക്കു ശേഷം
കേരളത്തില്‍ ഐസ്എസ് നീക്കം സജീവം.ഐഎസ് ഗ്രൂപ്പ് ഉണ്ടാക്കാന്‍ ശ്രമം നടത്തിയതായി എന്‍ഐഎ. ഇതിനായി പെറ്റ് ലവേഴ്സ് എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഇവർ ആളുകളെ റിക്രൂട്ട് ചെയ്തു.കൂടാതെ കേരളത്തിലുള്ള ഒരു വെെദികനെ വധിക്കാന്‍ പദ്ധതി ഇട്ടിരുന്നതായി എന്‍ഐഎ പറയുന്നു. വൈദികന്റെ പേര് പെറ്റ് ലവേഴ്സ് ഗ്രൂപ്പുകളില്‍ എത്തിയിരുന്നു.
കൂടാതെ മുഗളൻമാരുടെ മാതൃകയിൽ സമ്പത്ത് ലക്ഷ്യമിട്ട് തൃശൂര്‍, പാലക്കാട് ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനും ഈ ഭീകരര്‍ തീരുമാനിച്ചിരുന്നു. പോപുലർ ഫ്രണ്ട് നിരോധനത്തോടെ ഫണ്ട് വരവ് നിലച്ചതിനാൽ ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്താനായിരുന്നു മോഷണ പദ്ധതി. കൂടാതെ ക്ഷേത്രാ ആക്രമണത്തോടെ ഭീതിവിതയ്ക്കാനും അതുവഴി ഒരു ശക്തമായ ഒരു തിരിച്ചുവരവിന് കളമൊരുക്കുകയുമായി ലക്ഷ്യമിട്ടത്.
കേരളത്തില്‍ നിന്നും ഐഎസില്‍ എത്തുന്നവര്‍ക്ക് ആയുധ പരിശീലനം നല്‍കാനും ആലോചനയുണ്ടായിരുന്നു. കഴിഞ്ഞദിവസം അറസ്റ്റിലായ നബീല്‍ അഹമ്മദ് എന്നയാളില്‍ നിന്നുമാണ് എന്‍ഐഎയ്ക്ക് ഈ വിവരങ്ങള്‍ ലഭിച്ചത്.ചെന്നെെ പാഡിയില്‍ നിന്നുമാണ് നബീല്‍ അറസ്റ്റിലായത്. തൃശൂര്‍ സ്വദേശിയായ ഇയാള്‍ കുറച്ചുകാലം ഖത്തറിലുണ്ടായിരുന്നു. അക്കാലത്താണ് ഐഎസ് ഭീകരരുമായി ബന്ധം സ്ഥാപിക്കുന്നത്. പിന്നീട് ഐഎസ് ഗ്രൂപ്പ് കേരളത്തില്‍ തുടങ്ങാന്‍ പദ്ധതിയിട്ടു..സംഭവത്തില്‍ എന്‍ഐഎ അന്വേഷണം തുടരുകയാണ്. കൂടുതല്‍ അറസ്റ്റിനു സാധ്യത.
Discussion about this post