മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നയിക്കുന്ന തമിഴ്നാട് മന്ത്രിസഭയിൽ വകുപ്പില്ലാത്ത
മന്ത്രി ഉണ്ട് സെന്തിൽ ബാലാജി.കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുകയാണെകിലും ഇദ്ദേഹം ഇപ്പോഴും മന്ത്രിയാണ്.വകുപ്പില്ലാതെ മന്ത്രിയായി ബാലാജി തുടരുന്നതിനെ മദ്രാസ് ഹൈക്കോടതി ചോദ്യം ചെയ്തു. മുഖ്യമന്ത്രിയേ നിർബന്ധിക്കാൻ കോടതിക്ക് കഴിയില്ലെന്നും പറഞ്ഞ ചീഫ് ജസ്റ്റിസ്, ബാലാജിയുടെ മന്ത്രിപദവി ഭരണഘടന ധാർമികതയ്ക്ക് വിരുദ്ധമാണെന്നും ചൂണ്ടികാട്ടി.
.ഡിഎംകെ നേതാവ് വി സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയെ തുടർന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബാലാജിയെ അറസ്റ്റ് ചെയ്തത്.ബാലാജി മന്ത്രിയായി തുടരുന്നത് , നന്മ, നല്ല ഭരണം, ഭരണത്തിലെ വിശുദ്ധി എന്നിവയെക്കുറിച്ചുള്ള ഭരണഘടനാപരമായ ധാർമ്മികതയെ സൂചിപ്പിക്കുന്നില്ല” എന്ന് കോടതി പറഞ്ഞു.കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്ത ബാലാജിയുടെ നിലപാടിനെക്കുറിച്ചുള്ള സർക്കാർ നിലപാടിനെ ചോദ്യം ചെയ്ത ഒരു കൂട്ടം റിട്ട് ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് എസ് വി ഗംഗാപൂർവാല, ജസ്റ്റിസ് പി ഡി ഓദികേശവലു എന്നിവരടങ്ങിയ ഒന്നാം ഡിവിഷൻ ബെഞ്ചിന്റെ വിധി.
Discussion about this post