റിലയൻസുമായുള്ള സഹകരണം ഇന്ത്യയുടെ സ്വന്തം ഭാഷാമാതൃക വികസിപ്പിക്കും, രാജ്യത്തിന്റെ വൈവിധ്യമാർന്ന ഭാഷകളിൽ പരിശീലിപ്പിക്കുകയും ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ സേവിക്കുന്നതിനായി ജനറേറ്റീവ് എഐ ആപ്ലിക്കേഷനുകൾ രൂപകൽപ്പന ചെയ്യുമെന്നും എൻവിഡിയ സ്ഥാപകനും സിഇഒയുമായ ജൻസൻ ഹുവാങ്ങ് പറഞ്ഞു.
2004-ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച എൻവിഡിയയ്ക്ക് രാജ്യത്ത് നാല് എഞ്ചിനീയറിംഗ് വികസന കേന്ദ്രങ്ങളുണ്ട്.ഗുരുഗ്രാം, ഹൈദരാബാദ്, പൂനെ, ബെംഗളൂരു എന്നിവിടങ്ങളിലായി 3,800 ലധികം ജീവനക്കാരുണ്ട്. എൻവിഡിയ ഏറ്റവും നൂതനമായ GH200 ഗ്രേസ് ഹോപ്പർ സൂപ്പർചിപ്പിലേക്കും ക്ലൗഡിലെ എഐ സൂപ്പർകമ്പ്യൂട്ടിംഗ് സേവനമായ ഡിജി എക്സ് ക്ലൗഡിലേക്കും ആക്‌സസ് നൽകും.
റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ റിലയൻസ് ജിയോ ഇൻഫോകോമിന് എഐ യിലേക്കുള്ള അടിത്തറയാണ് എൻവിഡിയ-പവർ എഐ ഇൻഫ്രാസ്ട്രക്ചർ. ആഗോള എഐ വിപ്ലവം വ്യവസായങ്ങളെയും ദൈനംദിന ജീവിതത്തെയും ഇന്ത്യയിൽ മാറ്റിമറിക്കും
ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ ഇന്ത്യയുടെ വിപുലമായ സാധ്യതകൾ ഉപയോഗിക്കുന്നതിനായി റിലയൻസ് അവരുടെ 450 ദശലക്ഷം ജിയോ ഉപഭോക്താക്കൾക്കായി എഐ ആപ്ലിക്കേഷനുകളും സേവനങ്ങളും സൃഷ്ടിക്കുകയും ഇന്ത്യയിലുടനീളമുള്ള ശാസ്ത്രജ്ഞർ, ഡെവലപ്പർമാർ, സ്റ്റാർട്ടപ്പുകൾ എന്നിവർക്ക് ഊർജ്ജദായകമായ എഐ ഇൻഫ്രാസ്ട്രക്ചർ നൽകുകയും ചെയ്യും
കാലാവസ്ഥാ വിവരങ്ങളും വിളകളുടെ വിലയും ലഭിക്കുന്നതിന് ഗ്രാമീണ കർഷകരെ അവരുടെ പ്രാദേശിക ഭാഷയിൽ സെൽ ഫോണുകൾ വഴി സംവദിക്കാൻ സഹായിക്കും. വൻതോതിൽ, മെഡിക്കൽ ലക്ഷണങ്ങളെക്കുറിച്ചുള്ള വിദഗ്ധ രോഗനിർണയവും ഡോക്ടർമാർ ഉടനടി ലഭ്യമല്ലാത്ത ഇമേജിംഗ് സ്കാനുകളും നൽകാൻ ഇത് സഹായിക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി പതിറ്റാണ്ടുകളുടെ അന്തരീക്ഷ ഡാറ്റ ഉപയോഗിച്ച് ചുഴലിക്കാറ്റുകളെ കാര്യക്ഷമമായി പ്രവചിക്കാൻ കഴിയും, ഇത് അപകട മുൻകൂട്ടി കണ്ട് ഒഴിപ്പിക്കാനും അഭയം സ്ഥാനങ്ങളിലേക്ക് മാറ്റാനും പ്രാപ്തമാക്കുന്നു.
ജിയോയാണ് പദ്ധതി നിർവ്വഹണവും നിയന്ത്രണവും നടപ്പാക്കുന്നത്.
അത്യാധുനിക സാങ്കേതിക വിദ്യ ജനാധിപത്യവൽക്കരിച്ചുകൊണ്ട് ഇന്ത്യയുടെ സാങ്കേതിക നവോത്ഥാനത്തിന് ഊർജം പകരാൻ ജിയോ പ്രതിജ്ഞാബദ്ധമാണെന്നും എൻവിഡിയയുമായുള്ള സഹകരണം ഈ ദിശയിലുള്ള സുപ്രധാന ചുവടുവെപ്പാണെന്നും റിലയൻസ് ജിയോ ഇൻഫോകോം ചെയർമാനുമായ ആകാശ് അംബാനി പറഞ്ഞു.
സുരക്ഷിതവും സുസ്ഥിരവുമായ അത്യാധുനിക എഐ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ ഒരുമിച്ച് വികസിപ്പിക്കുമെന്നും അത് ഒരു എഐ പവർഹൗസായി മാറുന്നതിനുള്ള രാജ്യത്തിന്റെ യാത്രയെ ത്വരിതപ്പെടുത്തുമെന്നും ആകാശ് അംബാനി പറഞ്ഞു.
Discussion about this post