ദില്ലി:2047 പൊതു തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റയ്ക്ക് നിന്ന് പ്രതിരോധിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് ഉണ്ടാക്കിയ തട്ടിക്കൂട്ട് സഖ്യത്തിൽ സർവ്വത്ര ഭിന്നത.കൃത്യമായ സമയത്തിനുള്ളിൽ സംസ്ഥാനങ്ങളിൽ സീറ്റ് വിഭജനം നടത്തണമെന്ന ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിയുടെ ആവശ്യം മുഖവിലക്കെടുക്കാത്തതിനെ തുടർന്ന് സംയുക്ത വാർത്ത സമ്മേളനം ബഹിഷ്ക്കരിച്ച് മമത ബാനർജി.അതേ സമയം ആർജെഡി, സമാജ് വാദി പാർട്ടികൾ മമതയുടെ നിലപാടിനോട് അനുകൂലിച്ചു. മമതയുടെ പ്രതിഷേധത്തെ തുടർന്ന് ജാതി സെൻസസിൽ പ്രമേയം പാസാക്കാനായില്ല.
Discussion about this post