സജ്ജനങ്ങളേ,
മതം മനുഷ്യന്റെ വ്യക്തിജീവിതത്തിലെ അച്ചടക്കത്തിനും സ്വജീവിതലക്ഷ്യപ്രാപ്തിക്കും അനുഷ്ഠാനപരവും വിശ്വാസ പരവുമായ അടിസ്ഥാനമായി നിലകൊള്ളുന്നകാലത്തോളം അതു വ്യക്തിക്കും സമാജത്തിനും ഒരുപോലെ ഗുണകരമാണ്. എന്നാൽ, സാമൂഹികമായ തരം തിരിവിനും സാമാജികമായ ചേരി തിരിവിനും കാരണമാകുമ്പോൾ മതം അനർഥകരമാവുന്നു. അതു തന്നെ സംഘടിതമായ സാമാജികക്രമത്തിനു കാരണവും വേർതിരിവിന് ആധാരവും ആകു മ്പോൾ, വിശേഷിച്ചും പൗരരുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ ഭരണം നടക്കുന്ന ജനാധിപത്യവ്യവസ്ഥ നിലനിൽക്കുന്ന രാജ്യങ്ങളിൽ, അത്യാപത്കരമാ കുന്നു,രാഷ്ട്രവിനാശകരമാകുന്നു. മതങ്ങൾ സംഘടിതമായി വോട്ടു ബാങ്കുകളായി രൂപപ്പെടുമ്പോൾ വിലപേശലുകളും അസന്തുലിതമായ ജനസംഖ്യാവർധനവും അതിനനുസൃതമായ വാരിക്കോരി കൊടുക്കലുകളും പ്രീണനങ്ങളും എല്ലാമായി രാഷ്ട്രത്തിന്റെ സമ്പൂർണശിഥിലീകരണമാണ് സംഭവിക്കുക.
കുറച്ചുകാലമായി കേരള ത്തിൽ സംഭവിച്ചുകൊണ്ടിരി ക്കുന്ന മതപരങ്ങളായ ധ്രുവീകരണങ്ങളും ശാക്തീകരണങ്ങളും അത്യാപത്കരങ്ങളാണ്.എന്നല്ല, താത്കാലികനേട്ടങ്ങൾ മാത്രം കാംക്ഷിച്ചുകൊണ്ട് രാഷ്ട്രീയപ്പാർട്ടികൾ ഇത് കണ്ടില്ലെന്നു നടിക്കുന്നതും ഊട്ടിവളർത്തുന്നതും രാഷ്ട്രത്തിന്റെയും സ്വന്തം പാർട്ടിയുടെയും നാശത്തിനു മാത്ര മേ ഉപകരിക്കൂ. ഇതറിയാതെയോ അറിഞ്ഞിട്ടും പലതിനും വിധേയരായോ മാറുന്നവർ രാഷ്ട്രഹനനവും സ്വഹനനവും ചെയ്യുന്നവരാണ്.
തീർത്തും മതാധിഷ്ഠിതമായ സാമ്പത്തിക- വാണിജ്യ- സാംസ്കാരിക ശാക്തീകരണം ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതിനെല്ലാം വഴിയൊരുക്കിക്കൊണ്ടുള്ള രാഷ്ട്രീയ- മത കൂട്ടുകെട്ടുകളും കൊഴുക്കുന്നു. മതം നോക്കി സംവരണവും പരിഗണനയും വളർത്തി ഇപ്പോൾ രാഷ്ട്രീയനേതൃത്വങ്ങൾ പോലും മതത്തിന്റെ അടിസ്ഥാനത്തിലേക്കു വഴിമാറിക്കൊണ്ടിരിക്കുന്നതു നാം കാണുന്നു. ഇപ്പോഴത്തെ കേരളത്തിലെ ഭരണസംവിധാനത്തിൽ ഈ വ്യതിക്രമം ഏറെ വളരുകയാണ്. ഒരു ഭാഗത്ത് രാഷ്ട്രീയ-മത-സാംസ്കാരികഭൂമി കകൾ ഒരുക്കുന്ന പ്രീണനസാ ഹചര്യം വിനിയോഗിച്ചുകൊണ്ട് മതശക്തികൾ അധീശത്വം സ്ഥാപിക്കുന്നു. മറുഭാഗത്താകട്ടെ, ഭരണവർഗം നേരിട്ടുതന്നെ സമൂഹത്തിന്റെ സുസ്ഥിതിയെ ഹനിച്ചുകൊണ്ടുള്ള മതപ്രീണന ത്തിനു മുന്നിട്ടിറങ്ങുന്നു.
ചരിത്രപരവും സംസ്കാരപരവുമായി കോഴിക്കോടിന്റെ ഏറ്റവും പ്രാധാന്യമുള്ള സ്ഥലമാണ് തളി.തളി മഹാദേവനും ബന്ധപ്പെട്ട മറ്റു ദേവതകളും അധിവസിക്കുന്ന ക്ഷേത്രങ്ങളും ചിറയും സാമൂതിരി ഹൈസ്കൂളിൽ അഗ്രഹാരങ്ങളും എല്ലാമായി പഴമയുടെ ശേഷിപ്പുകളും കൂടിയ കോഴിക്കോടിന്റെ പൈതൃക സ്ഥലമാണത്.
ഈയിടെ തളി ക്ഷേത്ര പരിസരസരത്തിന്റെ പേര് തളി എന്നതു
മാറ്റി ‘മർക്കസുദുവ ‘ എന്ന് ഗൂഗിൾ മാപ്പിൽ ആരോ മാറ്റി രേഖപ്പെടുത്തി. തീർച്ചയായും അതു തെറ്റെന്ന് റിപ്പോർട്ട് ചെയ്തും എഡിറ്റ് ചെയ്തും മറ്റുള്ളവർക്കു മാറ്റാവുന്നതേ ഉള്ളൂ. അപ്രകാരം മാറ്റുകയും ചെയ്തു. എന്നാൽ ഭാരതസർക്കാരിന്റെ സഹായ ത്തോടെ പൈതൃകസംരക്ഷ പദ്ധതിയിലുൾപ്പെടുത്തി നവികരിച്ച പ്രദേശത്തിനരികിലായി ഇപ്പോൾ നിർമിച്ച പാർക്കിന് നൗഷാദ് പാർക്കെന്നും സ്വാത ന്ത്ര്യത്തിന്റെ സുവർണജൂബിലി വർഷത്തിന്റെ സ്മരണാർഥം കണ്ടംകുളത്ത് നിർമിച്ച ‘ജൂബിലി ഹാളിന് മുഹമ്മദ് അബ്ദു ഹിമാൻ സാഹേബ് സ്മാരക ഹാളെന്നും പുനർനാമകരണം ചെയ്യാൻ നിശ്ചയിച്ചത് സർക്കാർ കോർപറേഷനാണ്. ഇതെന്തിന്,എന്ത് ആവശ്യകതയാൽ? നിലവിലുള്ള പേര് മാറ്റണമെങ്കിൽ അതിനു വ്യക്തമായ കാരണം ഉണ്ടായിരിക്കണമല്ലോ? കേര ത്തിന്റെ സാമൂഹ്യ- സാംസ്കാരിക ചരിത്ര പാരമ്പര്യങ്ങളിൽ മഹത്തായ സ്ഥാനം അലങ്കരിക്കുന്ന ഇടങ്ങൾക്ക് പുതിയ പേര് നൽകി ഈ പ്രദേശങ്ങളുടെ സുദീർഘമായ ഗതകാല മഹിമയുടെ സ്മൃതിയെ തുടച്ചുനീക്കുന്ന പ്രവണത ഏറു വരുന്നതായി സമീപകാല സംഭവങ്ങൾ പലതും സാക്ഷ്യപ്പെടുത്തുന്നു.
ഭാരതത്തിന്റെ സ്വാതന്ത്ര സമരസേനാനിയും തികഞ്ഞ ദേശീയവാദിയും ഇസ്ലാമികതീ വ്രവർഗീയഭീകരവാദനിലപാടു കളെ നഖശിഖാന്തം എതിർത്ത മനുഷ്യസ്നേഹിയും ആയ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനും. മറ്റൊരു ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള പരിശ്രമത്തിൽ സ്വജീവൻ ത്യജിക്കേണ്ടി വന്ന നൗഷാദിനും ആദരവ് നൽകേണ്ടതു തന്നെയാണ്. കോഴിക്കോട് ജില്ല യിൽത്തന്നെ അവർക്ക് മറ്റു സ്മാ രകങ്ങളുണ്ടെന്നിരിക്കെ 1997ൽ കേന്ദ്ര സഹായത്തോടെ നിർ മിക്കുകയും സ്വാതന്ത്ര്യത്തിന്റെ സുവർണജൂബിലി സ്മാരകമെന്ന് പ്രദേശത്തെ എല്ലാ സ്വാതന്ത്ര്യ സമരസേനാനികളുടെയും സ്മ രണയെ നിലനിർത്തിക്കൊണ്ടു നാമകരണം നടത്തുകയും ചെയ്ത ഹാളിനെ ഒരു വ്യക്തിയിലൊതു ങ്ങുന്ന പേരിലേക്കു മാറ്റുമ്പോൾ നൽകുന്ന സന്ദേശമാണ് നാം ചോദ്യം ചെയ്യേണ്ടത്; ഇതുതെറ്റാണെന്ന് വിളിച്ചുപറയേണ്ടത്.
മലയാളത്തിലെ ആദ്യനോവലായ ‘കുന്ദലത’ രചിക്കുകയും ആദ്യകാലസ്വകാര്യബാങ്കായ നെടുങ്ങാടി ബാങ്ക് സ്ഥാപിക്കുകയും പെൺകുട്ടികളുടെ വിദ്യാഭ്യാ സപിന്നോക്കാവസ്ഥയ്ക്ക് അറുതി വരുത്താൻ പെൺപള്ളിക്കുടം സ്ഥാപിക്കുകയും ചെയ്ത അപ്പു നെടുങ്ങാടിക്ക് എന്തുകൊണ്ടാണ് കോഴിക്കോട് ഒരു പൊതു സ്മാരകം ഇല്ലാത്തത്?അധ്യാപകനായും കവിയായും പണ്ഡിതനായും പ്രശസ്തനായി കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിനർഹ നായ, കോഴിക്കോട്ടെ സാഹിത്യ ചർച്ചകൾക്ക് കോലായകൂട്ടായ്മ യൊരുക്കിയ ആർ.രാമചന്ദ്രൻ, തളി ക്ഷേത്രപരിസരത്തെ റോഡു കളിലൂടെ സർവർക്കും സഞ്ചാര സ്വാതന്ത്ര്യത്തിനായി പ്രക്ഷോഭം നടത്തിയ കെ. മാധവൻ നായർ, മിതവാദി കൃഷ്ണൻ നായർ, കെ.പി കേശവമേനോൻ, മഞ്ചേരി രാമയ്യർ തുടങ്ങിയവരൊക്കെ തമസ്കരിക്കപ്പെടേണ്ടവരാണോ?
ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്തു ബെല്ലാരിയിലെ ജയിലിൽ ശിക്ഷയനുഭവിക്കവേ മരണപ്പെട്ട തളി സാമൂതിരി ഹൈസ്ക്കൂളിലെ വിദ്യാർഥിയായിരുന്ന നവീൻചന്ദ് ഈശ്വർലാലെന്ന യുവധീരന് സമരചരിത്രത്തിൽ സ്ഥാനമി ല്ലാതാവുന്നതും സ്മാരകമില്ലാതാ വുന്നതും എന്തുകൊണ്ടാണ്? വെള്ളപ്പൊക്കത്തിൽ മുങ്ങിത്താഴുന്ന വരെ രക്ഷിക്കുന്നതിന്റെ ഭാഗമായി ഈ കോഴിക്കോട് സ്വയം ജീവൻ വെടിയേണ്ടി വന്ന സേവാഭാരതി പ്രവർത്തകനായ ഈ ലിജുവിന് എന്റെ സ്മാരകമൊന്നും വേണ്ടേ? ഇവർക്കൊന്നും സ്മാരകങ്ങൾ ഇല്ലെന്നിരിക്കെ തളിയുടെ പ്രാദേശിക ചരിത്രവുമായി കുലപുല ബന്ധമില്ലാത്തവരുടെ നാമധേയത്തിൽ സ്മാരകങ്ങൾ ഉയർത്താനുള്ള കോഴിക്കോട് നഗരസഭയുടെ തീരുമാനത്തിന് പിന്നിലുള്ള അജണ്ട നേരത്തെ പരാമർശിച്ചതാണ്. മാത്രമല്ല ജനസമ്മതരും പൊതുകാര്യതത് പരരുമായി വ്യത്യസ്ത രാഷ്ട്രീയപാർട്ടിയിൽ പ്പെട്ട പല നേതാക്കന്മാരും നിഷ്പക്ഷ നിലപാടുകളോ ഹിന്ദുവാണെന്നതിനാലോ ഈയടുത്തായി ഒതുക്കപ്പെടുന്ന കാഴ്ച ശ്രദ്ധിക്കുന്നവർക്ക് പകൽ വെളിച്ചത്തിൽ മനസ്സിലാവുന്നുണ്ട്.
അന്താരാഷ്ട്രവാണിജ്യബന്ധങ്ങളിലൂടെ സമ്പൽസമൃദ്ധിയാർജിച്ച പാരമ്പര്യത്തോടൊപ്പം സ്വയമേവ വെടിപ്പുരക്ക് തീകൊളുത്തി പട്ടടപ്പെട്ട സാമൂതിരിയുടെ രാജവംശത്തിന്റെയും മലയാള സംസ്കൃത ദാർശനികസാഹി ത്യത്തിന്റെ ഉള്ളറകളിലേക്ക് വിദ്വത്സംവാദങ്ങളിലൂടെ കടന്നുകയറിയ രേവതി പട്ടത്താനമെന്ന പണ്ഡിതസഭയുടെയും ഒക്കെ നൈരന്തര്യചരിത്രഭൂമിക നിലനിൽക്കുന്ന തളിയുടെ പൈ തൃകസംരക്ഷണത്തിനു പകരം മതപരമായ പുതിയ ചരിത്രവും പൈതൃകവും ചാർത്തി മഹത്തായതിനെ തമസ്കരിച്ചും നവീനമെന്നും കാലികമെന്നുമുള്ള വിശേഷണം നൽകി മറ്റൊന്നിനെ പ്രോത്സാഹിപ്പിച്ചും അപചരിത്ര നിർമിതിക്ക് പരിശ്രമിക്കുന്നവർത്തിന്റെ മാർഗത്തിലാ ണെന്ന് ഓർമിക്കുന്നത് നല്ലതാണ്. ചരിത്രത്തിൽ അടയാളപ്പെടുത്തിയ സാമൂഹിക നവോത്ഥാനത്തെയും അതിനു പരിശ്രമിച്ച മഹാ വ്യക്തികളെയും നമസ്കരിച്ചുകൊണ്ട് പുതിയ അപ ചരിത്രരചനക്ക് വഴിയൊരുക്കുന്നവർ ആരെ പ്രീതിപ്പെടുത്താനാണോ ഇതൊക്കെ ചെയ്യുന്നത് അവരാൽ തന്നെ സമൂലം ഇല്ലാതാക്കപ്പെടും എന്ന് ചരിത്രത്തിൽ നിന്ന് പഠിച്ചാൽ നന്ന്.
നവോത്ഥാനപരിശ്രമ ങ്ങളും സാമൂഹ്യസംരചനകളും കുത്തകയാക്കി ചിത്രീകരിച്ച് പാരമ്പര്യത്തെ പിഴുതെറിഞ്ഞാൽ കേരളീയസമൂഹത്തിനുതന്നെ അഭിമാനിക്കാൻ ഒന്നുമുണ്ടാവില്ലെന്ന് ഓർമിക്കുക. അതു സമൂ ഹസംസ്കാരമരണമായിരിക്കും. അതു സംഭവിക്കാതിരിക്കാൻ ദേശാഭിമാനികളായവർ ഒന്നിക്കുക, യത്നിക്കുക. കരുതലും പ്രതിരോധവും തീർക്കുക. വോട്ട് ബാങ്കായി വളരുക. ജനസംഖ്യയിലുണ്ടാകുന്ന ഭീതിദമായ അന്തരത്തെ ഇല്ലാതാക്കുക. ക്ഷേമാശംസകളോടെ,
സ്വാമി ചിദാനന്ദപുരി
Discussion about this post