ഭുവനേശ്വർ : ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരണസംഖ്യ 280 കടന്നു. ആയിരത്തിലധികം പേർക്ക് പരിക്കേറ്റു അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷവും സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.റെയില്‍വേ ഔദ്യോഗികമായി 238 പേർ
അപകടത്തില്‍ മരിച്ചെന്നാണ് സ്ഥിരീകരിച്ചത്. നിലവിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നെന്ന് സംശയിക്കുന്ന ബോഗി മുറിച്ച് മാറ്റിയാണ് തെരച്ചിൽ നടത്തുന്നത്.ബോഗിക്കകത്ത്മൃതദേഹങ്ങൾ ഉണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഇന്നലെ വൈകീട്ട് 6.55 നാണ് 12841 ഷാലിമാർ- ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ്, പശ്ചിമ ബംഗാളിലെ ഷാലിമാരിൽനിന്ന് പുറപ്പെട്ട് ഒഡീഷയിലെ ബാലസോറിൽ എത്തിയപ്പോൾ പാളംതെറ്റി മറിഞ്ഞത്.പാളംതെറ്റി മറിഞ്ഞു കിടന്ന കോറമാണ്ഡൽ എക്സ്പ്രസിലേക്ക് ബംഗളൂരുവിൽ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന 12864 നമ്പർ സൂപ്പർഫാസ്റ്റ് ട്രെയിൻ ഇടിച്ചുകയറിയതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിച്ചത്
Discussion about this post