ദില്ലി: ലൈംഗീകാതിക്രമ കേസിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിംഗിനെതിരെ തെളിവില്ല,അതുകൊണ്ട് തന്നെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് ദില്ലി പൊലീസ്.
കേസിൽ 15 ദിവസത്തിനുള്ളിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ബ്രിജ് ഭൂഷൻ പരാതിക്കാരെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ ശ്രമിച്ചിട്ടില്ല എന്ന് പറഞ്ഞാണ് പൊലീസ് രംഗത്ത് വന്നിരിക്കുന്നത്.
അതിനിടെ ഗുസ്തി താരങ്ങൾ ഇന്ത്യാ ഗേറ്റിന് സമീപം നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ദില്ലിയിൽ കേന്ദ്രസേനയെ വിന്യസിച്ചിരിക്കുകയാണ്.ഇന്ത്യാ ഗേറ്റിൽ സമരം നടത്താൻ അനുവദിക്കില്ലെന്ന് ദില്ലി പൊലീസ് താരങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. ഹരിദ്വാറിൽ ഗംഗയിൽ മെഡലുകളൊഴുക്കി ഇന്ത്യാ ഗേറ്റിൽ നിരാഹാരമിരിക്കുമെന്നാണ് ഗുസ്തി താരങ്ങൾ ഇന്നലെ പ്രഖ്യാപിച്ചത്.കർഷക നേതാക്കൾ ഇടപെട്ട് താരങ്ങളെപിന്തിരിപ്പിച്ചു.
Discussion about this post