ഇടുക്കി:ജനവാസ മേഖലയിൽ ഇറങ്ങിയ അരിക്കൊമ്പൻ ജനങ്ങൾക്ക് നേരെ തിരിഞ്ഞു. വഴിയിൽ കണ്ട ഓട്ടോറിക്ഷ തകർത്തു.മുൻപ് ജനവാസ മേഖലയിൽ അരിക്കൊമ്പൻ ഇറങ്ങിയിരുന്നെങ്കിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നില്ല.എന്നാൽ ഇത്തവണ അതല്ല സ്ഥിതി.പ്രധാന വാണിജ്യ കേന്ദ്രമായ ആയിരക്കണക്കിനാളുകൾ താമസിക്കുന്ന കമ്പം മേഖലയിൽ വന്യമൃഗങ്ങൾ ഇറങ്ങുന്ന പതിവില്ല. അതുകൊണ്ട് തന്നെ അരിക്കൊമ്പനെ
മയക്കുവെടിവെച്ച് തുരത്താനുള്ള ശ്രമത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ.തമിഴ്നാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനയെ സർക്കാർ മയക്കുവെടി വെച്ച് കുങ്കിയാനയാക്കുന്നതാണ് പതിവ് അരിക്കൊമ്പന്റെ കാര്യത്തിൽ തമിഴ്നാട് വനം വകുപ്പ് എന്തു നടപടി സ്വികരിക്കുമെന്ന് വരും ദിവസങ്ങളിൽ അറിയാം.
Discussion about this post