പാലക്കാട്: പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റൻഡ് സുരേഷ് കുമാർ പണം വാങ്ങിയത് റീബിൽഡ് കേരളയുടെ മറവിൽ.മലയോര മേഖലയിൽ താമസിക്കുന്ന വീടും ഭൂമിയും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു.ഇതു പ്രകാരം പ്രദേശത്തെ 46 പേർക്കാണ് റീ ബിൽഡ് കേരളയിൽ നിന്ന് സഹായം ലഭിച്ചത്.ഈ തുക ലഭിക്കാൻ പൊസഷൻ സർട്ടിഫിക്കറ്റ്, നികുതി അടച്ച രസീത് തുടങ്ങിയ ആവശ്യമായ രേഖകൾ കിട്ടാൻ വില്ലേജ് ഓഫീസിലേക്ക് വന്നവരിൽ നിന്നായി 5000 രൂപ മുതൽ 40,000 രൂപ വരെയാണ് സുരേഷ് കുമാർ വാങ്ങിയത്.
കൈക്കൂലിയായി പൈസ മാത്രമല്ല എന്ത് കിട്ടിയാലും സുരേഷ് കുമാർ കൈപ്പറ്റിയിരുന്നു എന്നാണ് വിജിലൻസ് കണ്ടെത്തൽ. കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ, പടക്കങ്ങൾ, കെട്ടു കണക്കിന് പേനകൾ എന്നിവ സുരേഷ് കുമാറിന്റെ മുറിയിൽ നിന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
Discussion about this post