പുതിയ പാർലമെന്റ് മന്ദിരം പ്രസിഡന്റ് ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി കോടതി തള്ളി.ഹര്‍ജി പരിഗണനക്ക് എടുത്തപ്പോൾ തന്നെ ഹര്‍ജിയില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നു.
അതിനു പിന്നാലെയാണ് ഹർജിക്കാരനോട് തന്നെ വാദിക്കാന്‍ കോടതി പറഞ്ഞത്. വാദം തുടങ്ങിയ ഘട്ടത്തില്‍ തന്നെ ഭരണഘടനയുടെ അനുഛേദം 79 ന് ഉദ്ഘാടനവുമായി എന്ത് ബന്ധമാണെന്നും കോടതി ചോദിച്ചു. ഇതോടെയാണ് ഹര്‍ജി തള്ളിയത്.ചടങ്ങുകളിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
Discussion about this post