തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിൽ തീപിടിത്തം ഉണ്ടായ മെഡിക്കൽ സർവീസ് കോർപറേഷന്റെ മരുന്ന് സംഭരണ കേന്ദ്രo
പ്രവർത്തിച്ചത് നിയമലംഘനത്തിന്റെ മറവിൽ.കെട്ടിടത്തിന് അംഗീകാരം ഇല്ലെന്ന് ഫയർഫോഴ്സ് മേധാവി ബി സന്ധ്യ.മാത്രമല്ല കെട്ടിടത്തിൽ തീയണക്കാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും കെട്ടിടത്തിൽ അടിമുടി വീഴ്ചയാണെന്നും അവർ പറഞ്ഞു.സ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
ബ്ലീച്ചിങ് പൗഡറിൽ വെള്ളം കലർന്നതുകൊണ്ടോ ബ്ലീച്ചിങ് പൗഡറിൽ ആൽക്കഹോൾ കലർന്നതുമൂലമോ ആയിരിക്കാം തീ പടർന്നത് എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ തീപിടുത്തത്തിന്റെ കാര്യത്തിൽ കൂടുതൽ വ്യക്തത വരുകയുള്ളൂ.തുടർച്ചയായി തീ പിടുത്തo ഉണ്ടാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ മരുന്ന് സംഭരണ ശാലകളിലും ഫയർ ഓഡിറ്റ് നടത്താൻ ബി സന്ധ്യ നിർദ്ദേശം നൽകി.
Discussion about this post