തിരുവനന്തപുരം : തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലെ തീയണയ്ക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം ശരീരത്തിലേക്ക്
വീണാണ് ഫയർമാൻ ജെ എസ് രഞ്ജിത്ത് മരിച്ചത്.രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും.
മരുന്ന് സംഭരണ കേന്ദ്രത്തിൽ ഇന്ന് പുലർച്ചെയാണ് പിടിത്തമുണ്ടായത്.കെമിക്കലുകൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തി നശിച്ചു. കോൺക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഏറെ സമയം കഴിഞ്ഞാണ് തീയ്ക്കുള്ളിൽ നിന്ന് രഞ്ജിത്തിനെ രക്ഷപ്പെടുത്തിയത്. ഉടൻ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കഴിഞ്ഞ ആറ് വർഷത്തിലേറെയായി ഫയർഫോഴ്സ് ജീവനക്കാരനാണ് ആറ്റിങ്ങൽ സ്വദേശിയായ രഞ്ജിത്ത്.
Discussion about this post