അമേരിക്ക ഏർപ്പെടുത്തിയ പുതിയ ഉപരോധങ്ങൾക്ക് മറുപടിയായി മുൻ പ്രസിഡന്റ് ബരാക് ഒബാമ ഉൾപ്പെടെ 500 അമേരിക്കക്കാർക്ക് രാജ്യത്തേക്കുള്ള പ്രവേശനം വിലക്കി റഷ്യ.ടെലിവിഷൻ അവതാരകരായ സ്റ്റീഫൻ കോൾബെർട്ട്, ജിമ്മി കിമ്മൽ, സേത്ത് മെയേഴ്സ് എന്നിവരും റഷ്യ വിലക്കിയവരുടെ കൂട്ടത്തിലുണ്ട്.
യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് റഷ്യയുടെ സമ്പദ്വ്യവസ്ഥയെ ഞെരുക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്ക കഴിഞ്ഞ ദിവസം നൂറുകണക്കിന് റഷ്യൻ കമ്പനികളെയും വ്യക്തികളെയും കരിമ്പട്ടികയിൽ ചേർത്തിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ നടപടി.
റഷ്യയ്ക്കെതിരെ ശത്രുതാപരമായ ഒരു ചുവടുവയ്പ്പും ഉത്തരം നൽകാതെ അവശേഷിക്കില്ലെന്ന് അമേരിക്ക വളരെക്കാലം മുൻപ് പഠിക്കേണ്ടതായിരുന്നുവെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Discussion about this post