ഭോപാൽ: 30000 രൂപ മാസ ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥയുടെ വീട് റെയഡ് ചെയ്തപ്പോൾ കണ്ടെത്തിയത് ഞെട്ടിക്കുന്ന വസ്തുതകൾ.
20,000 ചതുരശ്ര അടി ഭൂമി,100 നായകൾ,വിലയേറിയ ഗിർ ഇനത്തിൽപ്പെട്ട രണ്ട് ഡസൻ കന്നുകാലികൾ, 7 ആഡംബര കാറുകൾ കൂടതെ മറ്റ് 20 വഹനങ്ങൾ കൂടി കണ്ടെത്തി.30 ലക്ഷം രൂപ വിലയുള്ള 98 ഇഞ്ച് ടിവി
എല്ലാം കൂടി ഏഴ് കോടിയുടെ സ്വത്താണ് ഉദ്യോഗസ്ഥർ തിട്ടപ്പെടുത്തിയത്.അഴിമതി വിരുദ്ധ റെയ്ഡിൽ കുടുങ്ങിയ ഹേമ
മധ്യപ്രദേശ് പോലീസ് ഹൗസിംഗ് കോർപ്പറേഷനിലെ കരാർ ഇൻ-ചാർജ് അസി. എഞ്ചിനീയറായിരുന്നു.പത്ത് വർഷത്തിലേറെയായി ഹേമ സർവീസിൽ കയറിയിട്ട് അതിനിടയിൽ ആണ് തന്റെയും കുടുംബത്തിന്റെയും പേരിൽ കോടിക്കണക്കിന് രൂപയുടെ സ്വത്ത് ഇവർ സ്വന്തമാക്കിയത്.അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയിൽ ലോകായുക്ത പ്രത്യേക പൊലീസ് സംഘമാണ് വ്യാഴാഴ്ച റെയ്ഡ് നടത്തിയത്
Discussion about this post