ബെംഗളുരു:കർണാടകയിൽ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള പിടിവലി തുടങ്ങിയിട്ട് ദിവസങ്ങളായി.ഹൈക്കമാൻഡിനെ മുൾമുനയിൽ നിർത്തിക്കൊണ്ട് മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി സിദ്ധരാമയ്യയും, ഡി കെ ശിവകുമാറും രംഗത്ത് വന്നിരുന്നു.
ദിവസങ്ങൾ നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിലാണ് സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായി ഔദ്യോഗികമായി കോൺഗ്രസ് പ്രഖ്യാപിച്ചത്.ഏക ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറിനെയും തീരുമാനിച്ചു.അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കർണാടക പിസിസി അധ്യക്ഷനായി ഡികെ തുടരും.
ആഭ്യന്തര വകുപ്പുകളടക്കമുള്ള സുപ്രധാന വകുപ്പുകളാണ് ഡി കെ ശിവകുമാറിന് നൽകിയിരിക്കുന്നത്.
കെ സി വേണുഗോപാലും രൺദീപ് സിംഗ് സുർജേവാലയും ചേർന്നാണ് വാർത്താസമ്മേളനത്തിലുടെ കാര്യങ്ങൾ അറിയിച്ചത്.
Discussion about this post