ചെന്നൈ: നെല്‍സണ്‍ വെങ്കടേശന്‍ സംവിധാനം ചെയ്ത ‘ഫര്‍ഹാന’ എന്ന തമിഴ് ചിത്രത്തിനെതിരെ ഇന്ത്യന്‍ നാഷണല്‍ ലീഗ് അടക്കമുള്ള സംഘടനകകൾ രംഗത്ത്.ഇസ്ലാം മതവികാരം വ്രണപ്പെടുത്തുന്നതാണ് ‘ഫര്‍ഹാന’യുടെ ഉള്ളടക്കം എന്നാണ് അവർ ഉന്നയിക്കുന്ന പ്രധാന ആരോപണo.ഇതേ തുടര്‍ന്ന് നായിക ഐശ്വര്യ രാജേഷിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.
അതേസമയം സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് ഇത്തരം തെറ്റുദ്ധാരണകൾ ഉണ്ടാക്കുകയും സിനിമയെ എതിര്‍ക്കുകയും ചെയ്യുന്നത് ശരിയല്ല എന്ന അഭിപ്രായക്കാരാണ് ബഹുഭൂരിപക്ഷവും.
വിവാദങ്ങള്‍ വേദനാജനകമാണെന്ന് ചിത്രത്തിന്റെ നിർമാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് പ്രതികരിച്ചു.”ഒരുപാട് പേരുടെ കഠിനാധ്വാനം കൊണ്ടാണ് ഒരു സിനിമ നിര്‍മ്മിക്കുന്നത്. പോരായ്മകളില്ലാത്ത സിനിമയെ തമിഴ് ആരാധകര്‍ പിന്തുണയ്ക്കും”- ഡ്രീം വാരിയർ പിക്ചേഴ്സ് കുറിച്ചു.
Discussion about this post