കോഴിക്കോട്: നാരദജയന്തിയോടനുബന്ധിച്ച് വിശ്വസംവാദകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മികച്ച മാധ്യമ പ്രവർത്തകർക്കുള്ള പിവികെ നെടുങ്ങാടി പുരസ്കാരം മലയാള മനോരമ സീനിയർ റിപ്പോർട്ടർ വി.മിത്രൻ ഏറ്റു വാങ്ങി.
സ്കൂൾ കേന്ദ്രീകരിച്ചുള്ള ലഹരി വില്പനയെ അടിസ്ഥാനമാക്കി
മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ‘വല കെട്ടിയ രാക്ഷസ ലഹരി’ എന്ന വാർത്താ പരമ്പരയ്ക്കാണ് അവാർഡ്.പതിനൊന്നായിരത്തി ഒരുന്നൂറ്റി പതിനൊന്ന് രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
മഖൻലാൽ ചതുർവേദി യൂണിവേഴ്സിറ്റി ഓഫ് ജേർണലിസം വൈസ് ചാൻസിലർ ഡോ കെ ജി സുരേഷ് അവാർഡ് സമ്മാനിച്ചു. യുകെ കുമാരൻ മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിൽ മുതിർന്ന മാധ്യമപ്രവർത്തകരായ കെഎഫ് ജോർജ്, ഹരിദാസ് പാലയിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു
എം സുധീന്ദ്രകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹരീഷ് കടയ പ്രത്ത്,കെഎം അരുൺ,എ.കെ. അനുരാജ് പി.എസ്. രാകേഷ്, തുടങ്ങിയവർ പങ്കെടുത്തു
Discussion about this post