ഒരു പെൺകുട്ടി മരിച്ച സാഹചര്യത്തിൽ പുഴുത്തു നാറുന്ന ഓർമ്മകളിൽ ചിലത് പങ്കുവയ്ക്കുന്നു അനുഭവം.
ഷിഫാന സലീമിന്റെ എഫ് ബി പോസ്റ്റ് ഇങ്ങനെ:
എനിക്ക് ഇന്നും കൃത്യമായ ഓർമയുണ്ട് ആ മദ്രസധ്യാപകൻ എന്റെ നെഞ്ച് അമർത്തി ഞെരിച്ചത്. അയാളുടെ വിടവുള്ള പല്ല് കാട്ടി ചിരിച്ചു മൂത്തിട്ടില്ലല്ലോടി നീയെന്ന് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ പറഞ്ഞത്.
എനിക്ക് പണ്ട് മുതൽക്കേ സ്കൂളായിരുന്നു മദ്രസയെക്കാൾ ഇഷ്ടം. തടിച്ച ശരീരപ്രകൃതമുള്ള എന്നെ തോണ്ടിയും പിച്ചിയും അടിച്ചും എത്ര ഉപദ്രവിച്ചിരിക്കുന്നു.
ഒരിക്കൽ എന്നെ കാലുകൾക്കിടയിൽ ചേർത്ത് വെച്ച് ചോദ്യം ചോദിച്ചപ്പോൾ ഞാൻ വീട്ടിൽ പറയുമെന്ന് പറഞ്ഞതിന് നീയെന്ത് പറയുമെന്ന ചോദ്യത്തിന് ഉത്തരം പറയാനറിയാതെ കുഴങ്ങി പോയത് ഞാനിപ്പോഴും ഓർക്കുന്നുണ്ട്.
ആരോട് പറഞ്ഞിട്ടും കേൾക്കപ്പെടാതെ നിസ്സഹായയായി നിന്നിട്ടുണ്ട്.ക്ലാസ്സിൽ ഏറ്റവും പഠിക്കുന്ന ഒരു കുട്ടിയോട് എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറയുന്ന ഒരു തുണ്ട് ഞങ്ങൾ എല്ലാ കുട്ടികളുടെയും മുൻപിൽ വെച്ചാണ് ഉസ്താദ് അവൾക്കെഴുതി നൽകിയത് (അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണെന്ന് ഓർക്കണം).
മതം പഠിപ്പിക്കേണ്ടവർ തീർത്തും അവിശ്വസിയാക്കിക്കളഞ്ഞ ഒരെന്നെ സൃഷ്‌ടിച്ചെടുത്തിട്ടുണ്ട്. ഇപ്പോ കാണുന്ന എന്റെ വിശ്വാസങ്ങൾ ഞാൻ സ്വയം പഠിച്ചതും അറിഞ്ഞു ചെയ്യുന്നതുമാണ്.
നല്ല മദ്രസധ്യാപകരില്ലെന്നല്ല പറയുന്നത്.ഇതു പോലെ കുറച്ചു പേർ മതി ചൂഷണം ചെയ്തും ഉപയോഗിച്ചും കുട്ടികളുടെ ബാല്യങ്ങൾ തച്ചുടച്ചു കളയാൻ.
അന്നുണ്ടായ ആ ഇൻസെക്യൂരിറ്റി കാരണം ഇന്നും മനുഷ്യരെ വിശ്വസിക്കാൻ പാട് പെടുന്നവളാണ് ഞാൻ.
ഇന്നൊരു പെൺകുട്ടി ദുരൂഹമായി മരിച്ചിരിക്കയാണ് ഇനിയും ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എത്രയും പെട്ടെന്ന് അത് തെളിയിക്കപ്പെടേണ്ടതുണ്ട്.
അത് കൊണ്ട് മാത്രം ഇത്രയും കാലം പറയാതെ പുഴുത്തു നാറുന്ന ഓർമകളിൽ ചിലത് പങ്കു വെച്ചുവെന്ന് മാത്രം. ഷിഫാന തന്റെ എഫ്ബിയിൽ പറയുന്നു.
Discussion about this post