കോഴിക്കോട്: മഹാതപസ്വിയായ ചൈതന്യസ്വാമികളുടെ സാന്നിദ്ധ്യം കൊണ്ട് സമ്പന്നമായ ഗുരുവരാ ശ്രമം തീർത്ഥാടന കേന്ദ്രമായി മാറുമെന്നും സമാജത്തിന് ദിശാബോധം നൽകുന്ന ദീപസ്തംഭമായി പരിലസിക്കുമെന്നും കൊളത്തൂർ അദ്വൈതാശ്രമ മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു.
വെസ്റ്റ് ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാ ശ്രമത്തിൽ ദർശനം നടത്തിയതിനു ശേഷം സത്സംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം സെക്രട്ടറി സുധീഷ് കേശവപുരി യൂണിയൻ കൗൺസിലർ അഡ്വ.എം രാജൻ എന്നിവർ സ്വാമികളെ സ്വീകരിച്ചു.
Discussion about this post