ദില്ലി: കർണാടക മുഖ്യമന്ത്രി പ്രഖ്യാപനം നീളാൻ സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.സംസ്ഥാന മുഖ്യമന്ത്രി പദത്തിൽ ആദ്യ രണ്ട് വർഷം തന്നെ പരിഗണിക്കണമെന്നാണ് ഡികെ ശിവകുമാറിന്റെ ആവശ്യം.എന്നാൽ
ആദ്യത്തെ രണ്ട് വർഷം സിദ്ധരാമയ്യക്കും പിന്നീട് ഡികെ ശിവകുമാറിനും എന്നായിരുന്നു ഹൈക്കമാന്റ് തീരുമാനം. എന്നാൽ ശിവകുമാർ ഇങ്ങനെ ഒരു ആവശ്യം ഹൈക്കമാൻഡിനു മുന്നിൽ വെച്ചതോടെ ആശയ കുഴപ്പത്തിലാണ് നേതൃത്വം.കേന്ദ്ര ഏജൻസികളുടെ അന്വേഷണ നിഴലിൽ നിൽക്കുന്ന ഡികെ ശിവകുമാറിന്റെ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ കോൺഗ്രസ് ജാഗ്രത പുലർത്താനാണ് സാധ്യത.സോണിയാ ഗാന്ധിയെ നേരിൽ കാണുന്നതോടെ ശിവകുമാർ നിലപാടിൽ നിന്ന് അയയുമെന്നാണ് ദേശീയ നേതാക്കൾ കരുതിയത്.
Discussion about this post