ബംഗലുരു : തിരഞ്ഞെടുപ്പിനു ശേഷം കർണാടക രാഷ്ട്രീയത്തിൽ കല്ലുകടി. ഭരണ നിയന്ത്രണം കൈപ്പിടിയിലൊതുക്കാനുള്ള പടപ്പുറപ്പാടിലാണ് മുസ്ലീം നേതൃത്വം.
ഉപമുഖ്യമന്ത്രിയും അഞ്ചു പ്രധാനവകുപ്പും മുസ്ലീം സമുദായത്തിൽ നിന്നുള്ള വിജയികൾക്ക് നൽകണമെന്ന് സുന്നി ഉലമ ബോർഡിലെ മുസ്ലീം നേതാക്കൾ ആവശ്യപ്പെട്ടു. അഞ്ച് മുസ്ലീം എംഎൽഎമാരെ ആഭ്യന്തരം, റവന്യൂ, ആരോഗ്യം, മറ്റ് വകുപ്പുകൾ തുടങ്ങിയ മികച്ച വകുപ്പുകളുടെ മന്ത്രിമാരാക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഉപമുഖ്യമന്ത്രി മുസ്‌ലിം ആയിരിക്കണമെന്നും 30 സീറ്റുകൾ നൽകണമെന്നും തിരഞ്ഞെടുപ്പിന് മുമ്പ് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ഇവരുടെ അവകാശ വാദം. ഇതിൽ
15 സീറ്റ് ലഭിച്ചു, ഒമ്പത് മുസ്ലീം സ്ഥാനാർത്ഥികൾ വിജയിച്ചു. 72 മണ്ഡലങ്ങളിൽ കോൺഗ്രസ് വിജയിച്ചത് മുസ്ലീങ്ങൾ കാരണമാണെന്ന അവകാശ വാദമാണ് ഇവർ ഉന്നയിക്കുന്നത്.ഒരു സമുദായമെന്ന നിലയിൽ തങ്ങൾ കോൺഗ്രസിന് ഏക പക്ഷിയമായ പിന്തുണ നൽകിയിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾക്ക് അതിന് പകരം ലഭിക്കാനുള്ള സമയമാണ്. ഒരു മുസ്ലീം ഉപമുഖ്യമന്ത്രിയും ആഭ്യന്തരം, റവന്യൂ, വിദ്യാഭ്യാസം തുടങ്ങിയ നല്ല വകുപ്പുകളുള്ള അഞ്ച് മന്ത്രിമാരുമാണ് ഞങ്ങൾക്ക് വേണ്ടത്. ഈ വിജയത്ത്ന് ഞങ്ങളോട് നന്ദി പറയേണ്ടത് കോൺഗ്രസിന്റെ ഉത്തരവാദിത്തമാണെന്നും മുസ്ലിം നേതൃത്വം പറഞ്ഞു.
ഇവയെല്ലാം നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ സുന്നി ഉൽമ ബോർഡ് ഓഫീസിൽ മുസ്ലീം നേതാക്കൾ അടിയന്തര യോഗം ചേർന്നതായും വക്ക്ഫ് ബോർഡ് ചെയർമാൻ ഷാഫി സാദി പറഞ്ഞു.
Discussion about this post