യുപിനഗർ: ഉത്തർപ്രദേശിലെ വിവിധ മുനിസിപ്പൽ ബോഡികളിലേക്കുള്ള വോട്ടെണ്ണൽ നടന്നുകൊണ്ടിരിക്കെ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ബിജെപി ലീഡ് ചെയ്യുന്നു. ഏറ്റവും പുതിയ ട്രെൻഡുകൾ പ്രകാരം നഗർ നിഗം തിരഞ്ഞെടുപ്പിൽ ബിജെപി തൂത്തുവാരാൻ സാധ്യതയുണ്ട്.
കാരണം ആകെയുള്ള 17 ൽ 16 സീറ്റുകളിലും ബിജെപി മുന്നിട്ട് നിൽക്കുന്നു. നഗർ പാലിക തിരഞ്ഞെടുപ്പിലും ബിജെപി നേരിയ ലീഡ് നേടി 98 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. നഗർ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബിജെപി 86 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.
മുഖ്യ പ്രതിപക്ഷ പാർട്ടിയായ സമാജ്‌വാദി പാർട്ടി 38 നഗർ പാലിക സീറ്റുകളിലും 46 നഗർ പഞ്ചായത്ത് സീറ്റുകളിലും ബിഎസ്‌പി 18 നഗർ പാലിക സീറ്റുകളിലും 17 നഗർ പഞ്ചായത്ത് സീറ്റുകളിലും ഒരു മേയർ സീറ്റിലും ലീഡ് ചെയ്യുന്നു. 198 ചെയർപേഴ്‌സൺമാരെയും മൊത്തം 5,260 അംഗങ്ങളേയും തിരഞ്ഞെടുക്കുന്ന യുപി മുനിസിപ്പൽ തിരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും.
Discussion about this post