dr vandana murder case
കൊല്ലം : ആശുപത്രിയിൽ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി സഹപ്രവര്‍ത്തകർ.
കൃത്യം നടക്കുന്ന വേളയിൽ പൊലീസ് നിരായുധരായിരുന്നുവെന്നും സന്ദീപിന്റെ കാലിൽ പിടിച്ച് വലിച്ചാണ് താൻ വന്ദനയെ രക്ഷപ്പെടുത്താൻ ശ്രമിച്ചതെന്നും താലൂക്ക് ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന ഡോ. മുഹമ്മദ് ഷിബിൻ.
വന്ദനയ്ക്ക് ശ്വാസ കോശത്തിന് കുത്തേറ്റതായി ആദ്യം അറിയില്ലായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു.
കൃത്യം നടക്കുന്ന വേളയിൽ സന്ദീപിന്റെ കാലിൽ പിടിച്ച് വലിച്ചാണ് താൻ വന്ദനയെ രക്ഷപ്പെടുത്താൻ ശ്രമിച്ചത്. പ്രതിയുടെ കൈയ്യിൽ നിന്നും രക്ഷപ്പെടുത്തുന്ന സമയം വന്ദനക്ക് ബോധമുണ്ടായിരുന്നു.
Discussion about this post