കോഴിക്കോട്: വിവാദങ്ങൾക്കും വിലക്കുകൾക്കും വിട,ദി കേരള സ്റ്റോറി തിയറ്ററുകളിൽ ഹൗസ്ഫുൾ. പരിമിതമായ തിയറ്ററിൽ മാത്രമാണ് സിനിമ റിലീസായതെങ്കിലും അവ നിറഞ്ഞു കവിഞ്ഞു. തപസ്യ ഉൾപ്പെടെ ചില സംഘടനകൾ സൗജന്യമായാണ് സിനിമ കാണാൻ അവസരമൊരുക്കിയത്.ആദ്യ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയവർ വിങ്ങലോടെയാണ് സിനിമയെ വിലയിരുത്തിയത്.രണ്ടു പെൺമക്കളുടെ അമ്മ ആയതു കൊണ്ടാണ് താൻ സിനിമ കാണാൻ എത്തിയത് എന്നായിരുന്നു ഒരമ്മയുടെ പ്രതികരണം. ലൗ ജിഹാദിനെയും
ഇസ്ലാമിക തീവ്രവാദത്തെയും തുറന്നു കാട്ടുന്ന സിനിമ രക്ഷിതാക്കൾ മാത്രമല്ല കുട്ടികളെയും നിർബന്ധമായും കാണിക്കണം.കൗമാരപ്രായത്തിൽ പെൺകുട്ടികൾ ചതിക്കുഴിയിൽ വീഴുന്നതെങ്ങനെയാണെന്ന് സിനിമ കാട്ടിത്തരുന്നു.
ലൗ ജിഹാദിൽ പെട്ട് മതം മാറ്റി ഐഎസിൽ എത്തിയ കേരളത്തിലെ മൂന്നു പെൺകുട്ടികളെ കേന്ദ്രീകരിച്ചാണ് സിനിമ.കേരളത്തിൽ സമീപകാലത്തു നടന്ന തീവ്രവാദത്തെ തൻമയത്വത്തോടെയാണ് സിനിമ ചിത്രീകരിച്ചത്. സിനിമ വിട്ടിറങ്ങിയവർ ഒരേ സ്വരത്തിൽ പറയുന്നത് ഇത് കേരളത്തിലെ റിയൽ സ്റ്റോറിയാണെന്നാണ്.
സിനിമയെപ്പറ്റി ഒരു രക്ഷിതാവിൻ്റെ അഭിപ്രായം ഇങ്ങനെ:
പെൺമക്കൾ ഉള്ള ഓരോ അച്ഛനമ്മമാരും(പ്രത്യേകിച്ച് അമ്മമാർ ) ദി കേരളാ സ്റ്റോറി എന്നസിനിമ തീർച്ചയായും കണ്ടിരിക്കണം. പക്വത എത്താത്ത കൗമാര പ്രായത്തിൽ എങ്ങനെയാണ് തങ്ങളുടെ പിഞ്ചോമനകളെ ദുഷ്ടലാക്കോടെ ചില മതകഴുകൻമാർ കെണിവച്ച് കീഴ്പ്പെടുത്തി കച്ചവടമാക്കാൻ ശ്രമിക്കുന്നത് എന്ന് വ്യക്തമായി ഈ പടംവരച്ച് കാട്ടുന്നു
ദുശ്ശ്യാഠ്യങ്ങൾ മാറ്റിവച്ച് മാതാപിതാക്കൾ തങ്ങളുടെ ഓരോ കുഞ്ഞുങ്ങളെയും ചേർത്ത് പിടിച്ചാൽ അവർ ഇത്തരം കെണികളിൽ വീണ് പോകില്ല. പെൺമക്കൾ ഓരോ കുടുംബത്തിന്റെയും അമൂല്യ സമ്പത്താണ്.
അത് നഷ്ടമായാൽ കുടുംബവും സമൂഹവും ശിഥിലമാകും.എന്നാണ് ഒരു രക്ഷിതാവ് അഭിപ്രായപ്പെട്ടത്.
സിനിമ കേരളത്തിൽ റിലീസ് ചെയ്യുന്നതിനെതിരെ സംഘടിതമായ എതിർപ്പാണ് ഉയർന്നത്.മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും സിനിമ റിലീസ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.
യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചു. എന്നാൽ സിനിമയെ അനുകൂലിച്ച് വലിയ സമൂഹം രംഗത്തെത്തിയതോടെ ഭരണ പ്രതിപക്ഷ കക്ഷികൾ പത്തി മടക്കി.
തിയറ്ററുകൾ പലതും പിൻമാറിയെങ്കിലും റിലീസ് ചെയ്തതിയറ്ററുകളിൽ ഹൗസ്ഫുള്ളായിരുന്നു. റിലീസ് ചെയ്യാത്തതിയറ്ററുകൾക്കെതിരെയും ഭരണ പ്രതിപക്ഷ കക്ഷികൾക്കെതിരെയും രൂക്ഷമായ വിമർശനം ഉയർന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി സിനിമയെ പ്രകീർത്തിച്ച് രംഗത്തെത്തി.സിനിമ തീവ്രവാദത്തെ തുറന്നു കാട്ടുന്നുവെന്ന് മോദി.സിനിമയെ എതിർക്കുന്ന കോൺഗ്രസ് തീവ്രവാദത്തെ അനുകൂലിക്കുകയാണെന്നും മോദി കർണാട ബല്ലാരിയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പരാമർശിച്ചു.
Discussion about this post