ഡൽഹി : ഓപ്പറേഷൻ കാവേരിയിലൂടെആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ 367 ഇന്ത്യക്കാരെ ഡൽഹിയിലെത്തിച്ചു.സംഘത്തിൽ പത്തൊമ്പത് മലയാളികൾ ഉണ്ട്.നേവിയുടെ ഐഎന്‍എസ് സുമേധയിലും വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്.രക്ഷാദൗത്യത്തിനു മേൽനോട്ടം വഹിക്കാൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ജിദ്ദയിൽ തുടരുകയാണ്.
ഓപ്പറേഷൻ കാവേരിയിലൂടെ ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ സംസ്ഥാന സര്‍ക്കാരിന്‍റെ ചിലവിലാണ് കേരളത്തിലേക്ക് എത്തിക്കുക.ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസാണ് ഇക്കാര്യം അറിയിച്ചത്.ആകെ മൂവായിരത്തോളം ഇന്ത്യക്കാരാണ് സുഡാനിലുള്ളത്.
Discussion about this post