യുഎസ്സിലെ മോസസ് ഗിബ്സൺ എന്ന യുവാവ് നീളം കുറഞ്ഞതിന്റെ പേരിൽ ഒരുപാട് കളിയാക്കലുകളും, അവഗണനകളും നേരിട്ട വ്യക്തിയാണ്. അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും നീളം കൂട്ടണമെന്ന് യുവാവ് തീരുമാനിച്ചു.ഒരൽപം നീളം കൂട്ടുന്നതിന് വേണ്ടി അനേകം വഴികൾ ഇയാൾ സ്വീകരിച്ചു. ഭക്ഷണം കഴിച്ചും മരുന്ന് കുടിച്ചുമൊക്കെ നോക്കി നിളം മാത്രം കൂടിയില്ല. നമുക്ക് അറിയാം നീളം കൂട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യം അല്ല എന്ന്. അതിനാൽ തന്നെ എല്ലാത്തിനും ഒടുവിൽ മോസസ് നീളം കൂട്ടാനുള്ള സർജറി തന്നെ തെരഞ്ഞെടുത്തു.
2016 -ലാണ് ആദ്യത്തെ സർജറിയിലൂടെ ഈ 41 -കാരൻ കടന്നു പോയത്.അന്ന് മൂന്ന് ഇഞ്ച് ഉയരമാണ് കൂട്ടിയത്. പിന്നീട് രണ്ട് ഇഞ്ച് ഉയരം കൂട്ടുന്നതിന് വേണ്ടി അടുത്തിടെ അടുത്ത ശസ്ത്രക്രിയയ്ക്കും വിധേയനായി.ആദ്യത്തെ ശസ്ത്രക്രിയയ്‍ക്ക് ചെലവാക്കേണ്ടി വന്നത് 61.48 ലക്ഷം രൂപയാണ്. രണ്ടാമത്തെ ശസ്ത്രക്രിയയ്‍ക്ക് ചെലവായത് 80.34 ലക്ഷം രൂപയും. രണ്ട് ശസ്ത്രക്രിയകൾക്കും കൂടി 1.3 കോടി രൂപ മോസസിന് ആകെ ചെലവായി കഴിഞ്ഞു.
Discussion about this post