ഇന്ത്യയിലെ മുസ്ലീം സ്ത്രീകളെ ‘കുടുക്കാൻ’ രാഷ്ട്രീയ സ്വയംസേവക് സംഘം ഗൂഢാലോചന നടത്തുകയാണെന്ന് സോഷ്യൽ മീഡിയയിൽ ഇസ്ലാമിസ്റ്റുകളുടെ പ്രചാരണം. ആർ എസ് എസിൻ്റെ പേരിലുള്ള വ്യാജ കത്തിന് ‘ഭഗവാ ലൗ ട്രാപ് എന്നാണ് ഇസ്ലാമിസ്റ്റുകൾ വിളിക്കുന്നത്.
മുസ്ലീം സ്ത്രീകളെ തങ്ങളുടെ പ്രണയക്കെണിയിൽ വീഴ്ത്താൻ ഹിന്ദു പുരുഷന്മാരോട് ആവശ്യപ്പെടുന്ന ആർഎസ്എസിന്റെ ലെറ്റർഹെഡുള്ള വ്യാജ കത്ത് ഉപയോഗിച്ചാണ് വ്യാപക പ്രചാരണം നടക്കുന്നത്. ‘ഭഗവ ലവ് ട്രാപ്പ്’ എന്ന ഹാഷ്ടാഗിൽ ഇസ്ലാമിസ്റ്റുകൾ വ്യാജ കത്ത് ട്വിറ്ററിൽ പ്രചരിപ്പിച്ചു
‘മുസ്ലിം സ്ത്രീകളെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യുക’ എന്ന ഉദ്ദേശത്തോടെ വിശ്വാസം കെട്ടിപ്പടുക്കുന്നതിനും പ്രണയബന്ധങ്ങളും ശാരീരിക ബന്ധങ്ങൾ സ്ഥാപിക്കുന്നതിനുമുള്ള വഴികൾ എന്തൊക്കെയാണെന്ന് വ്യാജ കത്തിൽ വിവരിച്ചിട്ടുണ്ട്.
മുസ്ലീം സ്ത്രീകളെ വലയിലാക്കാൻ ഹിന്ദുക്കളെ പഠിപ്പിക്കാൻ സഹായിക്കുന്നതിന് 15 ദിവസത്തെ പരിശീലന പരിപാടി നൽകുമെന്നും ആർഎസ്എസിൻ്റെ പേരിൽ ഇസ്ളാമിസ്റ്റുകൾ ആരോപിച്ച കത്തിൽ പറയുന്നു. ഇത്തരം കാര്യങ്ങൾ ക്രമസമാധാന പ്രശ്നത്തിലേക്ക് നയിക്കുമെന്ന് അറിഞ്ഞിട്ടും ഇസ്ലാമിസ്റ്റുകൾ വ്യാജ കത്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.
നിരവധി വെരിഫൈഡ് ട്വിറ്റർ ഹാൻഡിലുകളും ഹിന്ദുവിരുദ്ധ പ്രചാരണം നടത്തുന്നുണ്ടെന്ന് ‘ദ ഹോക്ക് ഐ’ ചൂണ്ടിക്കാട്ടി. വ്യാജ കത്തിന്റെ സ്ക്രീൻഷോട്ടുകൾ ആദ്യം പോസ്റ്റ് ചെയ്തത് എഐഎംഐഎം അനുഭാവിയായ ഷഹവാജ് അഞ്ജും സിദ്ദിഖിയാണ്.
കത്തിൽ അച്ചടിച്ച ആർഎസ്എസിന്റെ ലോഗോയിലും പൊരുത്തക്കേടുകൾ കണ്ടെത്തി. പരിശോധനയിൽ ആർഎസ്എസിന്റെ ലെറ്റർ ഹെഡിലെ യഥാർത്ഥ പ്രസ്താവന കണ്ടെത്തി.
സൂക്ഷ്മ നിരീക്ഷണത്തിൽ ലോഗോ ഒറിജിനലിൽ നിന്ന് വ്യത്യസ്തമാണെന്ന് കണ്ടെത്തി.
ആർഎസ്എസ് ഔദ്യോഗിക വെബ്സൈറ്റും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും സന്ദർശിച്ചതിൽ നിന്നും അത്തരം പ്രസ്താവനകളൊന്നും ലഭിച്ചിട്ടില്ല. വ്യാജ കത്തിൽ ആർഎസ്എസിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനുള്ള ഒപ്പോ, സീലൊ, ഒപ്പിട്ടയാളോ ഇല്ല.
യഥാർത്ഥ പ്രസ്താവന എഡിറ്റ് ചെയ്ത് വ്യാജമായ കാര്യങ്ങൾ ചേർക്കുകയായിരുന്നു. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇസ്ലാമിസ്റ്റുകൾ ‘ഗ്രൂമിംഗ് ജിഹാദിന്റെ’ ഭാഗമായി ദുർബലരായ ഹിന്ദു സ്ത്രീകളെ ഇസ്ലാമിലേക്ക് ആകർഷിച്ചിട്ടുണ്ട്.
ഹിന്ദുസമൂഹവും ആർ എസ് എസും ഇതു തന്നെയാണ് ചെയ്യുന്നതെന്ന് വരുത്തി തീർക്കുകയാണ് വ്യാജ പ്രചാരണത്തിൻ്റെ ലക്ഷ്യം. വ്യാജ ഡന്റിറ്റിയിൽ ഹിന്ദു സ്ത്രീകളെ ഇസ്ലാമിസ്റ്റുകൾ ലക്ഷ്യമിട്ട ഡസൻ കണക്കിന് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post