138 വർഷത്തെ പാരമ്പര്യമുള്ള കോൺഗ്രസ്
പാർട്ടിയിൽ നിന്ന് കൊഴിഞ്ഞു പോക്ക് തുടരുന്നു.
കഴിഞ്ഞ കുറച്ചു വർഷത്തിനിടെ കോൺഗ്രസിലെ തല മുതിർന്ന നേതാക്കൾ ബിജെപിയിൽ ചേരുകയോ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയോ ചെയ്തിട്ടുണ്ട്. ഗുലാം നബി ആസാദ്,ജ്യോതിരാദിത്യ സിന്ധ്യ,അമരീന്ദർ സിംഗ്,സുനിൽ ജാഖർ,ഹാർദിക് പട്ടേൽ,ജിതിൻ പ്രസാദ്,ആർപിഎൻ സിംഗ് ഇങ്ങനെ നീളുന്നു ആ പട്ടിക.
കോൺഗ്രസുമായുള്ള ദശാബ്ദങ്ങൾ നീണ്ട ബന്ധം അവസാനിപ്പിച്ചാണ് 2020-ൽ ജ്യോതിരാദിത്യ സിന്ധ്യ ബിജെപി പാളയത്തിൽ ചേർന്നത്. മധ്യപ്രദേശിലെ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനം ഉള്ള നേതാവാണ് സിന്ധ്യ. കോൺഗ്രസ് പഴയ കോൺഗ്രസ് അല്ലെന്ന് പറഞ്ഞായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ മടക്കം.
2022ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗാന്ധി കുടുംബവുമായി, പ്രത്യേകിച്ച് രാഹുൽ ഗാന്ധിയുമായി വളരെ അടുപ്പമുണ്ടായിരുന്ന ആർപിഎൻ സിംഗ് ബിജെപിയിൽ ചേർന്നത് കോൺഗ്രസിനു വലിയ ക്ഷീണം ഉണ്ടാക്കിയിരുന്നു.
രാഹുൽ ഗാന്ധിയുമായി പോലും അടുപ്പം ഉണ്ടായിട്ടും ആർപിഎൻ സിംഗ് ബിജെപിയിൽ ചേർന്നത് രാഹുലിന്റ് കഴിവുകേടാണ് എന്ന് ചൂണ്ടികാട്ടി വിമർശങ്ങൾ ഉയർന്നിരുന്നു.
മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഗുലാം നബി ആസാദ് കോൺഗ്രസുമായുള്ള അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം അവസാനിപ്പിച്ച് 2022 ൽ സ്വന്തമായി പാർട്ടി രൂപീകരിച്ചു. കോൺഗ്രസിനകത്ത് കുടുംബാധിപത്യത്തെ രൂക്ഷഭാഷയിൽ വിമർശിച്ചാണ് അദ്ദേഹം പടിയിറങ്ങിയത്. മറ്റൊരു പാർട്ടി രൂപീകരിച്ചെങ്കിലും നരേന്ദ്ര മോദി എന്ന നേതാവിന്റെ ഭരണ മികവിനെ പുകഴ്ത്താൻ അദ്ദേഹം മറന്നിട്ടില്ല.
അന്തരിച്ച അസം മുഖ്യമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ തരുൺ ഗൊഗോയിയുടെ വലംകൈയായിരുന്നു ഹിമന്ത ബിശ്വ ശർമ്മ.എന്നാൽ അദ്ദേഹം ഇപ്പോൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ വിജയത്തിന്റെ ശില്പിയായി മാറിയിരിക്കുകയാണ്. 2015ലാണ് ശർമ്മ കോൺഗ്രസ് വിടുന്നത്.
കപിൽ സിബൽ 2022 മെയ് 16 ന്നാണ് പാർട്ടിയിൽ നിന്ന് രാജിവച്ചത്.കോൺഗ്രസിൽ നിന്ന് രാജ്യസഭാ ടിക്കറ്റ് ലഭിക്കാത്തതിൽ അതൃപ്തിയുണ്ടെന്ന് പറഞ്ഞു കൊണ്ടായിരുന്നു രാജി.
അമരീന്ദർ സിംഗ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദർ സിംഗ് 2021-ൽ കോൺഗ്രസ് വിട്ടത്. 2022 ലെ പഞ്ചാബ് തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിൽ മത്സരിക്കുകയും ചെയ്തു പിന്നീട് അദ്ദേഹം ഔപചാരികമായി തന്നെ ബിജെപിയിൽ ചേർന്നു. പഞ്ചാബ് രാഷ്ട്രീയത്തിലെ കോൺഗ്രസിന്റെ മറ്റൊരു കരുത്തുറ്റ മുഖമായിരുന്ന സുനിൽ ജാഖർ,2022ലാണ് ബിജെപിയിൽ ചേരുന്നത്.
2015-ലെ ഗുജറാത്തിലെ പാട്ടിദാർ ക്വാട്ട പ്രക്ഷോഭത്തിന് ശേഷം ജനകീയ മുഖമായി മാറിയ ഹാർദിക് പട്ടേൽ കോൺഗ്രസിൽ ചേർന്നെകിലും
2022ൽ പട്ടേൽ ബിജെപിയിൽ ചേർന്നു. ഉത്തർപ്രദേശിലെ പാർട്ടിയുടെ ബ്രാഹ്മണ മുഖമായിരുന്ന ജിതിൻ പ്രസാദ 2021ൽ ബിജെപിയിൽ ചേർന്നത്.ഇത് കോൺഗ്രസിനു വലിയ തിരിച്ചടി ആയിരുന്നു.
2014 ന്ന് ശേഷം മോദി സർക്കാർ അധികാരത്തിൽ വന്നത് മുതലാണ് കോൺഗ്രസുകാർ വരെ മാറി ചിന്തിക്കാൻ തുടങ്ങിയത്. കോൺഗ്രസ് പാർട്ടി കഴിഞ്ഞ കൂറേ വർഷങ്ങളായി
വെന്റിലേറ്ററിൽ ആണ്. രാഹുൽ ഗാന്ധി ഇന്ത്യ മുഴുവൻ നടന്നിട്ടും അതിനു ജീവൻ കൊടുക്കാൻ കഴിഞ്ഞിട്ടില്ല എന്ന് അടിവരയിടുകയാണ് കോൺഗ്രസ് പാർട്ടിയിലെ ഈ കൊഴിഞ്ഞു പോക്ക്.
ഏറ്റവും ഒടുവിൽ ആന്ധ്ര മുൻമുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡിയും, മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. അനിൽ ആന്റണിയുടെ മാറ്റo കെ പി സി സി യെയും, എഐസിസി യെയും
അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്
Discussion about this post