കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസിലെ പ്രതി ഷഹറൂഖ് സെയ്ഫി പിടിയിൽ.കേന്ദ്ര ഇൻ്റലിജൻ്റ്സ് വിവരം കൈമാറിയത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്ന് ഇന്നലെ രാത്രിയാണ് ഇയാളെ പിടികൂടിയത്.തലയ്ക്കും മുഖത്തും പരുക്കേറ്റ ഷഹറൂഖ് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് മുംബൈ എടിഎസിന്റെ പിടിയിലായത്.
ട്രെയിനിൽ ആക്രമണo നടത്തിയതിന് ശേഷം ഇയാള്‍ മഹാരാഷ്ട്രയിലേക്ക് രക്ഷപ്പെടുകയായിരുന്നു.അവിടെ നിന്ന് നേരെ അജ്മീറിലേക്ക് കടക്കാനായിരുന്നു ഇയാളുടെ ശ്രമം. ഇയാൾക്ക് വേണ്ട ചികിത്സയ്ക്ക് ശേഷമായിരിക്കും കേരളത്തിലെത്തിക്കുക.
ഷെഹിൻ ബാദിൽ നിന്ന് കാണാതായ ആൾ ആണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിന് കേന്ദ്ര റെയിൽമന്ത്രി നന്ദി അറിയിച്ചു.
Discussion about this post