ന്യുഡൽഹി: ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷൻ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യ ഇടപെടൽ നടത്തുന്നതായി വിമർശനം.
രാമനവമിയിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ മതപരമായ ഘോഷയാത്രയ്ക്കിടെ മുസ്ലീങ്ങളെ ലക്ഷ്യം വെച്ചതായും ഒഐസി ആരോപിച്ചു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മുസ്‌ലിങ്ങൾക്കെതിരെ അക്രമ പ്രവർത്തനങ്ങൾ ഉണ്ടെന്ന ആരോപണമാണ് ഒഐസി ജനറൽ സെക്രട്ടേറിയറ്റ് ഉന്നയിക്കുന്നത്.
ബീഹാർ ഷെരീഫിൽ തീവ്ര ഹിന്ദു ജനക്കൂട്ടം മദ്രസയും ലൈബ്രറിയും കത്തിച്ചതായും രാമനവമി ഘോഷയാത്രകൾക്കിടെ ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ടുള്ള അക്രമങ്ങളും നശീകരണ പ്രവർത്തനങ്ങളും നടക്കുന്നതായും
ഒഐസി ജനറൽ സെക്രട്ടേറിയറ്റ് പ്രസ്താവിക്കുന്നു.
രാജ്യത്ത് ഇസ്ലാമോഫോബിയ ഉണ്ടെന്നും ഇന്ത്യയിലെ മുസ്ലീം സമുദായത്തിനെതിരെ വർധിച്ചുവരുന്ന ഇസ്ലാമോഫോബിയയുടെ പ്രകടനമാണ് രാജ്യത്തു നടക്കുന്ന അക്രമങ്ങളും നശീകരണ പ്രവർത്തനങ്ങളുമെന്നും ഇത്തരം പ്രവൃത്തികൾക്ക് പ്രേരിപ്പിക്കുന്നവർക്കും കുറ്റവാളികൾക്കും എതിരെ ശക്തമായ നടപടിയെടുക്കണമെന്നും ജനറൽ സെക്രട്ടേറിയറ്റ് ഇന്ത്യയോട് ആവശ്യപ്പെട്ടു.
കൂടാതെ രാജ്യത്തെ മുസ്ലീം സമുദായത്തിന്റെ സുരക്ഷ, അവകാശങ്ങൾ, അന്തസ്സ് എന്നിവ ഉറപ്പാക്കണമെന്നും ഒഐസി പ്രസ്താവന കൂട്ടിച്ചേർത്തു.
അതെ സമയം ഇന്ത്യയിലെ ആഭ്യന്തര വിഷയത്തെ പർവ്വതീകരിച്ച് ഇസ്ളാമോ ഫോബിയുടെ പേരിൽ ഇരവാദമുന്നയിക്കുകയാണ് ഒഐസി.ഇന്ത്യയിലെ പ്രശ്നം ഇന്ത്യയ്ക്ക് പരിഹരിക്കാനറിയാമെന്ന നിലപാടാണ് ഇന്ത്യയ്ക്ക് ഉള്ളത്.
Discussion about this post