അങ്ങാടിപ്പുറം : പച്ച പെയിൻ്റടിച്ച് വിവാദത്തിലായ അങ്ങാടിപ്പുറം തിരുമാന്ധാകുന്ന് ഭഗവതി ക്ഷേത്രത്തിൽ എൽഇഡിയിൽ തെളിയുന്നത് ചന്ദ്രക്കല കണ്ണൻ. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടത്തിയ അലങ്കാരത്തിലാണ് ആലിലക്കണ്ണനു പകരം
ചന്ദ്രക്കല കണ്ണൻ തെളിയിടുന്നത്. പൂരത്തോടനുബന്ധിച്ച് നടത്തിയ അലങ്കാര എൽഇഡിയിൽ ചന്ദ്രക്കല കണ്ണൻ തെളിയുന്നത് കണ്ട് അമ്പരപ്പിലാണ് വിശ്വാസി സമൂഹം.
ക്ഷേത്രത്തിലെ ചുവരുകളിൽ പച്ചപ്പെയിൻ്റടിച്ച വിവാദം അവസാനിച്ചതിനു പിന്നാലെയാണ് ചന്ദ്രക്കല കണ്ണൻ തെളിയുന്നത്.
പച്ച പെയിൻ്റടിച്ച് ക്ഷേത്രമുഖഛായ മാറ്റി പള്ളിയുടെ മുഖഛായ ഉണ്ടാകാനുള്ള ശ്രമം ഹിന്ദു സംഘടനകൾ ഇടപെട്ട് തടഞ്ഞിരുന്നു. പച്ചപ്പെയിൻ്റടിച്ചത്തിൽ വിശ്വാസികളുടെ ഭാഗത്ത് നിന്ന് പ്രതിഷേധo കനത്തതോടെ ക്രീം കളറടിച്ചു.
ഒരു വ്യത്യസ്തതയ്ക്കു വേണ്ടിയാണ് ക്ഷേത്ര ചുവരുകളിൽ പച്ച പെയിന്റ് അടിച്ചത് എന്നായിരുന്നു ന്യായീകരണം. പുതിയ സാഹചര്യത്തിൽ ശിവൻ്റെ നെറ്റിയിലുള്ളത് ചന്ദ്രക്കലയല്ലെ പിന്നെന്താ എന്നാവും പുതിയ ന്യായീകരണമെന്നാണ് വിശ്വാസികൾ കരുതുന്നത്. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ
പ്രശ്നങ്ങൾ പച്ച പെയിൻ്റിൽമാത്രം തീരുന്നില്ല. ഇന്ന് ചന്ദ്രക്കല, നാളെ മിനാരം
പിന്നെ എന്തൊക്കെ കാണേണ്ടിവരുമെന്നാണ് നാട്ടുകാരുടെ ചോദ്യം.
മുൻപൊന്നും വിശ്വാസികൾക്ക് കണ്ടും കേട്ടും പരിചയമില്ലാത്ത പലതുമാണ് ഇപ്പോൾ തിരുമാന്ദാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്നത്. വർഷങ്ങളായി ഒരു കുറവുമില്ലാതെ നടന്നിരുന്ന പൂരത്തിന് ഈ പ്രാവശ്യം പ്രത്യേകമായി പൂരം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പൂരം കമ്മിറ്റിയിലെ ബഹുഭൂരിപക്ഷവും ഇതരമതസ്ഥർ.
മാധവിക്കുട്ടിയെ കമലാ സുരയ്യ ആക്കിയ അബ്ദുൽ സമദ് സമദാനി രക്ഷാധികാരികളിൽ ഒന്നാമതാണ്.
പൂരം നടത്തിപ്പുക്കാരിൽ മുൻ പന്തിയിലുള്ളത് ഉള്ളത് മിക്കവരും ഇതര മതസ്ഥർ.
ഹൈന്ദവ വിശ്വാസങ്ങളെയും ആരാധനാക്രമങ്ങളെയും തകിടം മറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
വെള്ളായണി ക്ഷേത്രത്തിനു പുറമെ കരിക്കലകം ക്ഷേത്രത്തിലും കാവിക്ക് വിലക്ക്. എന്നാൽ തലശേരിയിൽ കാഴ്ചവരവിന് ചെഗുവേരയും പി.ജയരാജനും. ക്ഷേത്രങ്ങൾ ഇടതു ജിഹാദികളുടെ പൂണ്ടുവിളയാട്ടം അവസാനിപ്പിക്കാൻ ഹൈന്ദവ സമൂഹം അരയും തലയും മുറുക്കി രംഗത്തുവരാൻ സമയമായി എന്നാണ് വിശ്വാസ സമൂഹത്തിൻ്റെ നിലപാട്.
Discussion about this post