ലോകാരാധ്യനായ നരേന്ദ്ര മോദിയെ തേടി സമാധാനത്തിനുള്ള നോബൽ പ്രൈസ് എത്താൻ സാധ്യത.ആധുനിക ഭാരതത്തിലെ അതിശക്തനായ നേതാവ് നരേന്ദ്ര മോദിയിലൂടെയാണ് ലോക നേതൃത്വത്തിൻ്റെ നെറുകയിലേക്ക് ഭാരതം ചുവടുവയ്ക്കുന്നത്.
ലോകത്തിനു മുൻപിൽ നരേന്ദ്ര മോദി എന്നത് ഇന്ത്യയുടെ മറു പേരായി മാറുന്നത് ഈ നേതാവിന്റെ കഴിവ് ഒന്നുകൊണ്ട് മാത്രമാണ്. അതിനുള്ള ലോകത്തിന്റെ അംഗീകാരം കൂടിയാകും നൊബേൽ സമ്മാന സമിതി ഉപനേതാവിന്റെ മോദിയെ പരാമർശിച്ചു കൊണ്ടുള്ള വാക്കുകൾ.
ലോകത്തിലെ സമാധാനത്തിന്റെ ഏറ്റവും വിശ്വസനീയമായ മുഖങ്ങളിലൊന്നാണ് പ്രധാനമന്ത്രി മോദിയെന്നാണ് അസ്ലെ ടോജെ പറഞ്ഞത്.സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായുള്ള ഏറ്റവും വലിയ മത്സരാർത്ഥി പ്രധാനമന്ത്രി മോദിയാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവിനെ തീരുമാനിക്കുന്ന നോർവീജിയൻ നൊബേൽ കമ്മിറ്റിയുടെ ഉപനേതാവാണ് അസ്ലെ ടോജെ.അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയെ പരാമർശിച്ചുള്ള നൊബേൽ കമ്മിറ്റിയിലെ ഉപനേതാവിന്റെ പരാമർശം നമ്മുടെ പ്രധാന മന്ത്രിയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുമെന്ന പ്രതീക്ഷയാണ് സമ്മാനിക്കുന്നത്.ലോകത്തിലെ എല്ലാ നേതാക്കളും സമാധാനത്തിനായി പ്രവർത്തിക്കണമെന്നും നരേന്ദ്ര മോദിയെപ്പോലെ ശക്തനായ ഒരു നേതാവിന് അതിനുള്ള കഴിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യ-യുക്രെയ്ൻ യുദ്ധം തടയുന്നതിൽ ഇന്ത്യ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും ഇന്ത്യയെയും അതിന്റെ സമ്പദ്വ്യവസ്ഥയെയും ഉയർത്താൻ മാത്രമല്ല, ലോകമെമ്പാടുമുള്ള കാര്യങ്ങളിൽ സംഭാവന നൽകുകയും പങ്കെടുക്കുകയും ചെയ്യുന്ന നേതാവാണ് പ്രധാനമന്ത്രി മോദി എന്നുമാണ് അസ്ലെ ടോജെയുടെ വാക്കുകൾ. ഭാരതത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തിയത് മുതൽ രാജ്യം പുരോഗതിയുടെ പടവുകൾ അനായാസം താണ്ടുകയാണ്.
ഏറ്റവും ഒടുവിൽ G20 രാജ്യങ്ങളുടെ അധ്യക്ഷപദം വഹിക്കുന്ന ഭാരതത്തിനു നോബൽ പ്രൈസ് നരേന്ദ്ര മോദിയെ തേടി എത്തുമെന്ന റിപ്പോർട്ട് ഏറെ അഭിമാനം ആണ്. ഓരോ ഭാരതീയൻ്റെയും ആത്മവിശ്വാസവും ആത്മവീര്യവുമാണ് നരേന്ദ്രമോദി. ഒരു രാജ്യത്തെ ജനതയിൽ ഇത്രയേറെ സ്വാധീനം ചെലുത്തിയ ഭരണാധികാരി
എന്ന അപൂർവ്വത മോദിക്കുണ്ട്. ലോക ശാക്തീക ചേരികൾ ഒന്നടങ്കം സമ്മതിക്കുന്നുണ്ട് മോദിയുടെ മഹത്വം.മോദിക്കു മുന്നിൽ ലോകം നമിക്കുന്ന കാലത്തിനു മുന്നോടിയാണ് നോബൽ പരിഗണനയെന്നറിപ്പോർട്ട്.
Discussion about this post