ഓസ്കർ വേദിയിൽ ഇന്ത്യയ്ക്ക് അഭിമാന നിമിഷം. ഇന്ത്യൻ സിനിമയിൽ സമീപകാലത്തെ മികച്ച ഹിറ്റ് ആർആർ ആർലെ നാട്ടു നാട്ടു മികച്ച ഗാനത്തിനുള്ള ഓസ്‌കാർ നേടി. സംഗീതസംവിധായകൻ എംഎം കീരവാണിക്കും ഗാനരചയിതാവ് ചന്ദ്രബോസിനും ഓസ്‌കാറുകൾ ലഭിച്ചു.
നേട്ടം ഇന്ത്യയ്ക്ക് സമർപ്പിക്കുന്നുവെന്ന് കീരവാണി.14 വർഷങ്ങൾക്കുശേഷമാണ് ഇന്ത്യയിലേക്ക് ഓസ്കാർ എത്തുന്നത്. എസ്എസ് രാജമൗലി സംവിധാനം ചെയ്ത RRR-ൽ നിന്നുള്ള വൈറലായ ട്രാക്ക് ഇന്ത്യൻ സിനിമയുടെ രാജമൗലി ആവുകയാണ്. നാട്ടു നാട്ടു കനത്ത മത്സരങ്ങളെ അതിജീവിച്ചാണ് പാട്ടിൽ രാജ കിരീടം നേടിയത്.
ദ എലിഫന്റ് വിസ്‌പറേഴ്‌സ് മികച്ച ഡോക്യുമെന്ററിയായപ്പോൾ ഇരട്ട നേട്ടമാണ് രാജ്യം നേടിയത്.
ജനുവരിയിൽ മികച്ച ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് നേടിയ നാട്ടു നാട്ടിന്റെ ഓസ്കാർ നേട്ടം ആഗോള ആധിപത്യത്തിൻ്റെ പൂർത്തികരണമായി. ഗായകരായ രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവയും ചേർന്ന് ഓസ്‌കാർ ചടങ്ങിൽ തത്സമയം അവതരിപ്പിച്ച ഗാനത്തിന് ലോറൻ ഗോട്‌ലീബ് നൃത്തം ചെയ്തു. പെർസിസ് ഖംബട്ടയ്ക്കും പ്രിയങ്ക ചോപ്രയ്ക്കും ശേഷം അവതാരകയായി എത്തിയ മൂന്നാമത്തെ ഇന്ത്യക്കാരിയായ ദീപിക പദുക്കോൺ മികച്ച പ്രകടനം കാഴ്ചവച്ചു.
കോസ്റ്റ്യൂം ഡിസൈനർ ഭാനു അത്തയ്യ, സംഗീതസംവിധായകൻ എ ആർ റഹ്മാൻ, ഗാനരചയിതാവ് ഗുൽസാർ, സൗണ്ട് എഞ്ചിനീയർ റസൂൽ പൂക്കുട്ടി, ഇതിഹാസ ചലച്ചിത്ര നിർമ്മാതാവ് സത്യജിത് റേ എന്നിവർ നേരത്തെ ഓണററി അവാർഡ് നേടിയിട്ടുണ്ട്. നാട്ടു നാട്ടു ആണ് ആദ്യ ഇന്ത്യൻ ഗാനം – ഓസ്കാർ നേടിയ ആദ്യ ഇന്ത്യൻ സിനിമ എന്ന ബഹുമതി ഇതിലൂടെ RRRസ്വന്തമാക്കുകയാണ്.
ലോകമെമ്പാടുമുള്ള ഹൃദയങ്ങൾ കീഴടക്കി മുന്നേറിയ ഇന്ത്യൻ സിനിമയായിരുന്നു ആർ ആർ ആർ. ഇത് ജപ്പാനിൽ നിറഞ്ഞ സദസ്സുകളിലേക്ക് ഓടിക്കൊണ്ടിരിക്കുകയാണ്, അടുത്തിടെ ലോസ് ഏഞ്ചൽസി ചരിത്രം സൃഷ്ടിച്ചു കൊണ്ടാണ് സിനിമ നിറഞ്ഞാടിയത്.
പ്രേക്ഷകർ നാട്ടു നാട്ടു എന്ന ഗാനത്തിനൊത്ത് നൃത്തം ചെയ്തു.
Discussion about this post