ഹിന്ദുവിന്റെ അമ്പലങ്ങളും, അവന്റെ ആചാരങ്ങളും മാത്രം എപ്പോഴും ചോദ്യചെയപെടുകയാണ് മാനസിക രോഗിയാണെന്ന ആനുകൂല്യമുണ്ടെങ്കിൽ ഏതു ഹൈന്ദവ ക്ഷേത്രത്തെയും തകർക്കാo, അങ്ങനെ തകർക്കപെടുന്ന വിഗ്രഹങ്ങളുടെ എണ്ണം കൂടിവരുകയാണ്. ഹിന്ദുക്കളുടെ ഹൃദയം സമർപ്പിച്ചിരിയ്ക്കുന്ന മൂർത്തികൾ വെറും കല്ലാണെന്ന് പ്രചരിപ്പിക്കുന്നവർക്ക് ഇതിൻ്റെ പിന്നിലുള്ള താൽപര്യം വ്യക്തമാണ്. അതുകൊണ്ട് തന്നെയാണ്
പാർത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിനെതിരെ ഭീഷണിയുമായി ഡിവൈഎഫ്‌ഐ രംഗത്ത് വന്നിരിക്കുന്നത്.ആറാട്ടുകുളം നഗരസഭ വകയാണെന്നും അവിടെ ആറാട്ട് നടത്താൻ അനുവദിക്കില്ലെന്നുമാണ് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി നിസാം ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ഭീഷണി. ഉത്സവത്തോടനുബന്ധിച്ച് മുത്തുക്കുടയ്‌ക്കിടയിൽ dyfi കൊടി നാട്ടിയിരിക്കുന്നു . അവരുടെ പ്രതിക്ഷേധo അവിടെ വരെ എത്തിയിരിക്കുന്നു.ഇത് മതേതര കേരളം ആണോ എന്ന് സംശയം തോന്നി പോകുന്നു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി നിസാം ബഷീർ, ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് അനസ്, പഞ്ചായത്തംഗം റോണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്ഷേത്ര ഗോപുരത്തിലും ആറാട്ടുകടവിലും സിപിഎമ്മിന്റെ കൊടി കെട്ടിയത്. ആറാട്ടുകുളം നഗരസഭ വകയാണെന്നും അവിടെ ആറാട്ട് നടത്താൻ അനുവദിക്കില്ലെന്നുമായിരുന്നു ഭീഷണി. ഇങ്ങനെ നിങ്ങൾ കർക്കശമായി ചിന്തിക്കാൻ തുടങ്ങുമ്പോൾ തിരിച്ചും അങ്ങനെ ഉണ്ടാകും അത് നമ്മുടെ മതേതര കാഴ്ചപ്പാടിൽ മുറിവ് ഉണ്ടാക്കിയേക്കാം.
നിങ്ങൾ ഇനി എന്തു ന്യായം പറഞ്ഞാലും ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ല. വർഷത്തിൽ ഒരിക്കൽ മാത്രo നടക്കുന്ന ഉത്സവങ്ങൾ അതും നടക്കാൻ അനുവദിച്ചുകൂടാ എന്ന് ചിലരൊക്കെ തീരുമാനിച്ചിരിക്കുന്നു. ആ ഇരിക്കുന്നതാണോ നിങ്ങളുടെ കൃഷ്ണൻ എന്ന് പരസ്യമായി പറഞ്ഞ നേതാവിന്റെ ബലത്തിൽ ആണ് ഇവിടെ ഇങ്ങനെയൊക്കെ നടക്കുന്നത്. തുടർ ഭരണം എല്ലാത്തിനുമുള്ള ലൈസെൻസ് ആയി കണക്കാകുകയാണ്.പോരാത്തതിന് സകല ക്ഷേത്രങ്ങളുടെയും ഭരണം സർക്കാരിന്റെ കൈകളിൽ ആണ്. ഒരു മതേതര രാജ്യത്തു ഒരു ഹിന്ദു വിന്റെ മതസ്ഥാപനങ്ങൾ മാത്രം സർക്കാർ ഭരിക്കുന്നത് തെറ്റല്ലേ. അങ്ങനെ ഭരിക്കാൻ ഇത് ഹിന്ദു രാജ്യം അല്ല. വിവിധ സമുദായങ്ങളുടെ ക്ലസ്റ്ററായ ഹിന്ദുക്കൾക്ക് സർക്കാരില്ലാതെ ഹിന്ദുക്ഷേത്രങ്ങൾ ഭരിയ്ക്കാനാവില്ല എന്ന് അവർ ഉന്നയിക്കുന്ന ന്യായമാണ് വിചിത്രം. അത് പ്രീണനമതേതര രാഷ്ട്രീയ ഹിന്ദുക്കൾ അപ്രസക്തമാകാതിരിക്കാൻ അവർ ഉന്നയിക്കുന്ന വാദം മാത്രമാണ്.
നിലവിലെ ദേവസ്വം ബോർഡുകളുടെ ഭരണം സർക്കാരിൽ നിന്ന് സ്വതന്ത്രമാക്കി, പരിപൂർണ്ണമായും, ഭക്തരിലുടെ തിരഞ്ഞെടുക്കുന്നവർ ക്ഷേത്രo ഭരിക്കണo. ഹിന്ദുത്വവാദി ആകുന്നവർക്കല്ല ഹിന്ദുത്വത്തിനു ഗുണമുണ്ടാക്കുന്നവർ ആരോ അവരെ ക്ഷേത്രഭരണത്തിലേക്ക് ഭക്തർ കൊണ്ടുവരണo.
അതിനുള്ള ബുദ്ധിയും അനുഭവപാഠവവും ഉള്ളവർ ഭരിച്ചാൽ മതി. അല്ലാതെ ഇപ്പോഴുള്ള പോലെ അമ്പലത്തിന്റെ പഴമ കളഞ്ഞുകുളിച്ച് ആൽമരം വെട്ടി, ടൈലുമിട്ട് കുറേ കോൺക്രീറ്റ് കെട്ടിടങ്ങളും കെട്ടിപ്പൊക്കി ക്ഷേത്രങ്ങളുടെ സൗന്ദര്യം കളഞ്ഞു കുളിക്കുകയാണ്. ക്ഷേത്രങ്ങളുടെ സൗന്ദര്യം അതിന്റ് പഴമയും സംസ്കാരവും ആണ്. ആ പഴമയ്ക്ക് ആധുനിക സങ്കേതങ്ങളുടെ ഈടും ഉറപ്പും നൽകികൊണ്ടുള്ള വൃത്തികെട്ട വികസനബോധമുള്ളവർ ക്ഷേത്രം ഭരിക്കേണ്ട കാര്യമില്ല.
അപമാനിക്കാനായ് അമ്പലത്തിൽ പോകുന്ന ദേവസ്വം മന്ത്രിയാണ് ആദ്യം ഇല്ലാതാകേണ്ടത്.
Discussion about this post