ഒഡിഷയിലെ ലോകപ്രശസ്തമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ 9 ദിവസം നീണ്ടുനിൽക്കുന്ന രഥയാത്രാ ഉത്സവം തുടങ്ങി. കൊവിഡ് കാരണം രണ്ടുവർഷമായി മുടങ്ങിയ രഥയാത്ര വൻ ജനപങ്കാളിത്തത്തോടെയാണ് നടക്കുന്നത്.
പുരി ജഗന്നാഥക്ഷേത്രത്തിലെ ഭഗവാൻ ജഗന്നാഥൻ, ഭഗവാൻ ബലഭദ്രൻ, സുഭദ്രാ ദേവി, സുദർശന ചക്രം എന്നീ വിഗ്രഹങ്ങളെ സങ്കൽപ്പിച്ച് , വർണ്ണാഭമായി അലങ്കരിച്ച വലിയ രഥങ്ങൾ മൂന്നു കിലോമീറ്റർ ദൂരെയുള്ള ഗുണ്ടിച്ച ക്ഷേത്രത്തിലേക്ക് ഭക്തർ വലിച്ചുകൊണ്ടുപോവുകയാണ് ചെയ്യുക. വിവിധ ആചാരാനുഷ്ഠാനങ്ങളോടെ പ്രദക്ഷിണം ചെയ്ത് ജഗന്നാഥക്ഷേത്രത്തിൽ തന്നെ തിരിച്ചെത്തുന്നു.
രഥങ്ങൾ ഓരോ വർഷവും പ്രത്യേക വൃക്ഷങ്ങളുടെ തടി കൊണ്ട് പരമ്പരാഗത രീതിയിൽ പുതുതായി നിർമ്മിക്കുകയാണ് ചെയ്യുക.
“രഥയാത്രയുടെ ശുഭാവസരത്തിൽ എല്ലാവർക്കും ആശംസകൾ. ഭഗവാൻ ജഗന്നാഥൻ എല്ലാവരിലും അനുഗ്രഹം ചൊരിയട്ടെ. എല്ലാവർക്കും ആരോഗ്യവും ഐശ്വര്യവും ഉണ്ടാകട്ടെ.”- പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.
Discussion about this post