ത്യശൂര്‍: ത്യശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്ര ഏജന്‍സി ‘പെസോ’ അനുമതി നല്‍കി. കുഴിമിന്നല്‍, അമിട്ട്, മാലപ്പടക്കം എന്നിവയ്ക്കാണ് അനുമതി. വെടിക്കെട്ടു സംബന്ധിച്ച് ‘പെസോ’യില്‍നിന്നു പൂരം സംഘാടകര്‍ക്കു മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. മേയ് 11ന് പുലര്‍ച്ചെയാണു വെടിക്കെട്ട്. അതിനു മുന്നോടിയായി മേയ് എട്ടിന് സാമ്പിള്‍ വെടിക്കെട്ടു നടത്തും.
മുന്‍ വര്‍ഷങ്ങളില്‍ വെടിക്കെട്ടിനു പലതരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മാത്രമല്ല, കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങഴില്‍ പൂര്‍ണതോതില്‍ പൂരം ആഘോഷിക്കാനൂം കഴിഞ്ഞിരുന്നില്ല. കഴിഞ്ഞവര്‍ഷം പൂരത്തോടനുബന്ധിച്ച ചടങ്ങുകള്‍ പൂര നഗരിയിലേക്ക് ആരെയും പ്രവേശിപ്പിക്കാതെയാണു നടത്തിയത്.
ഇത്തവണ പൂരം പൂര്‍ണതയോടെ നടത്താന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ത്യശൂര്‍പൂരം നടത്താന്‍ ദേവസ്വം മന്ത്രി കെ രാധാക്യഷ്ണന്റെ നേത്യത്വത്തില്‍ തിരുവന്തപുരത്ത് ഉന്നതതല യോഗം നടത്തി ചര്‍ച്ച ചെയ്തിരുന്നു.
Discussion about this post